ചണ്ഡീഗഡ് ഡി.ജി.പി പ്രവീർ രഞ്ജൻ

കാറ്റിൽ ടെന്റ് തകർന്ന് ഡി.ജി.പിക്കും ഭാര്യക്കും പരിക്ക്; ടെന്റുടമക്കെതിരെ കേസെടുത്ത് പൊലീസ്

ചണ്ഡീഗഡ്: ടെന്റ് തകർന്ന് വീണ് ചണ്ഡീഗഡ് ഡി.ജി.പിക്കും ഭാര്യക്കും മറ്റൊരു പൊലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റ സംഭവത്തിൽ ടെന്റുടമക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. സംഭവം നടന്ന് മൂന്നാഴ്ചക്ക് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഫെബ്രുവരി 12നാണ് ലേക്ക് ക്ലബ്ബിന്റെ ടെന്റ് ഹൗസ് തകർന്ന് വീണ് ഡി.ജി.പിക്കും ഭാര്യക്കും പരിക്കേറ്റത്. പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിൽ പ​ങ്കെടുക്കവെയായിരുന്നു സംഭവം. ശക്തമായ കാറ്റാണ് ടെന്റ് ഹൗസ് തകരാൻ ഇടയാക്കിയതെങ്കിലും സംഭവത്തിൽ ടെന്റ് ഹൗസ് ഉടമക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.

ധാനാസിലെ മിൽക്ക് കോളനി സ്വദേശി 48 കാരനായ കരം സിങ്ങിനെതിരെയാണ് കേസ്. മറ്റുള്ളവരുടെ ജീവന് ആപത്തുണ്ടാക്കുക, മറ്റുള്ളവരെ അപകടപ്പെടുത്തുക തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.

കരം സിങ്ങി​ന്റെ അശ്രദ്ധ കൊണ്ടാണ് ടെന്റ് തകർന്ന​തെന്ന് ചൂണ്ടിക്കാട്ടി എ.എസ്.ഐ സാലിക് റാം നൽകിയ പരാതിക്ക് പിന്നാലെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഡി.ജി.പി പ്രവീർ രഞ്ജനും ഭാര്യ മാൽവിക രഞ്ജനും പൊലീസ് ഉദ്യോഗസ്ഥന്റെ മകളുടെ വിവാഹത്തിന് പ​ങ്കെടുക്കുന്നതിനായാണ് ക്ലബ്ബിൽ പോയത്. ആ സമയം ഉണ്ടായ ശക്തമായ കാറ്റിൽ ടെന്റ് തകർന്നു വീണു. ടെന്റിന്റെ തൂണ് വീണ് ഡി.ജി.പിക്കും ഭാര്യക്കും ഡി.എസ്.പിക്കും പരിക്കേൽക്കുകയായിരുന്നു. മൂന്നുപേരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഡി.ജി.പിക്ക് തലയിൽ ഏറ്റ മുറിവിന് 12 സ്റ്റിച്ചും ഭാര്യക്ക് നാല് സ്റ്റിച്ചും വേണ്ടിവരികയും ചെയ്തിരുന്നു.

Tags:    
News Summary - Chandigarh DGP, wife injured in tent collapse: Tent house owner booked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.