പകുതി ജീവനക്കാർ വീട്ടിലിരുന്ന്​ ജോലി ചെയ്​താൽ മതി; നിർദേശവുമായി കേന്ദ്രസർക്കാർ

ന്യൂഡല്‍ഹി: കോവിഡ്​19 വ്യാപനം തടയുന്നതിന്​ അമ്പതുശതമാനത്തോളം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. പൊതുഗതാഗതം ഉപയോഗിക്കുന്നവരും ജനങ്ങളോട്​ കൂടുതൽ ഇടപെടേണ്ടി വരുന്നതുമായ ജീവനക്കാരോടാണ്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്​.

ഗ്രൂപ്പ് ബി, ഗ്രൂപ്പ് സി ജീവനക്കാരില്‍ അമ്പതു ശതമാനം പേര്‍ മാത്രം ഇനി ഓഫീസുകളില്‍ ജോലിക്ക് ഹാജരായാല്‍ മതി. ബാക്കിയുള്ള അമ്പതു ശതമാനം പേരും നിര്‍ബന്ധമായും വീട്ടിലിരുന്ന്‌ ജോലി ചെയ്യണമെന്ന നിര്‍ദേശമാണ് പേഴ്‌സണല്‍ മന്ത്രാലയം നല്‍കിയിരിക്കുന്നത്.

സർക്കാർ കണക്കുകൾ പ്രകാരം 2.4ലക്ഷം ഗ്രൂപ്പ്​ ബി ജീവനക്കാരും 27.7 ലക്ഷം ഗ്രൂപ്പ്​ സി ജീവനക്കാരുമാണുള്ളത്​. 1.1 ലക്ഷം വരുന്ന ഗ്രൂപ്പ്​ എ ജീവനക്കാർ പ്രവർത്തി ദിവസങ്ങളിൽ ഓഫീസുകളിൽ ഹാജരാകണം. ജീവനക്കാരുടെ ജോലി സമയത്തില്‍ വ്യത്യാസമുണ്ടായിരിക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. രാവിലെ 9, 9.30, 10 എന്നിങ്ങനെ മൂന്നു ഷിഫ്​റ്റായാണ്​ ജോലി ചെയ്യേണ്ടത്​. ​

കൊറോണയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളില്‍ നേരത്തെതന്നെ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ്​19​​െൻറ സമൂഹ വ്യാപനം തടയാൻ രാജ്യം കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുകയാണ്​. സമൂഹ വ്യാപനം ഉണ്ടായിക്കഴിഞ്ഞാല്‍ നിയന്ത്രിക്കുന്നത് ബുദ്ധിമുട്ടാണ്. ഇതി​​െൻറ സംസ്ഥാനങ്ങൾ പൊതുഗതാഗതങ്ങൾ ഉൾപ്പെടെ നിർത്തിവെച്ച്​ കടുത്ത നിയന്ത്രണത്തിലേക്ക് കടക്കുന്നത്.

Tags:    
News Summary - Centre orders work from home for 50% staffers, staggered timings for others -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.