സ്വവർഗ വിവാഹം ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിന് യോജിക്കാത്തത് - കേന്ദ്രം സുപ്രീംകോടതിയിൽ

ന്യൂഡൽഹി : സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകുന്നതിനെ എതിർത്ത് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിന് യോജിക്കാത്തതാണ് സ്വവർഗ വിവാഹമെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ഭാര്യ, ഭർത്താവ്, കുട്ടികൾ എന്ന ഇന്ത്യൻ കുടുംബ സങ്കൽപ്പത്തിൽ ജൈവികമായി പുരുഷനായിരിക്കുന്ന ആൾ ഭർത്താവും ജൈവികമായി സ്ത്രീയായിരിക്കുന്ന ആൾ ഭാര്യയുമാണ്. ഇവർക്കുണ്ടാകുന്ന കുഞ്ഞി​ന് പുരുഷൻ അച്ഛനും സ്ത്രീ അമ്മയുമാണ്. നിലവിലുള്ള നിയമങ്ങളെ ലംഘിക്കുന്നതാണ് സ്വവർഗ വിവാഹമെന്നും അത് നിയമ വിരുദ്ധ ബന്ധമായാണ് കണക്കാക്കാനാവുകയെന്നും കേന്ദ്രം വ്യക്തമാക്കി.

1954ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം ഇന്ത്യയില്‍ സ്വവർഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ല. വ്യത്യസ്ത ജാതി-മതങ്ങളില്‍പ്പെട്ടവരുടെ വിവാഹങ്ങള്‍ക്ക് ലഭിക്കുന്ന ഭരണഘടനാപരമായ പരിരക്ഷയും സ്വവർഗ വിവാഹത്തിന് ലഭിക്കില്ല.

ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാൻ ഭരണഘടന നൽകുന്ന അവകാശം സ്വവർഗ വിവാഹത്തിന് ഉള്ളതല്ലെന്നും സ്വവർഗ വിവാഹം ഒരു പൗരന്‍റെ മൗലികാവകാശമായി പരിഗണിക്കാനാവില്ലെന്നും കേന്ദ്രം സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നു.

Tags:    
News Summary - Centre Opposes Same Sex Marriage, Cites "Indian Family Unit Concept"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.