നാഗാലാൻഡിൽ അഫ്​സ്പ ആറ്​ മാസത്തേക്ക്​ കൂടി നീട്ടി

ന്യൂഡൽഹി: സൈന്യത്തിന്​ പ്രത്യേക അധികാരം നൽകുന്ന അഫ്​സ്പ നാഗാലാൻഡിൽ ആറ്​ മാസത്തേക്ക്​ നീട്ടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച്​ ഉത്തരവിറക്കിയത്​. അഫ്​സ്പ പിൻവലിക്കണമെന്ന്​ സംസ്ഥാന സർക്കാറും വിവിധ സംഘടനകളും ആവശ്യം ഉന്നയിച്ചുവെങ്കിലും ഇത്​ മുഖ​വിലക്കെടുക്കാൻ കേന്ദ്രസർക്കാർ തയാറായില്ല.

നാഗാലാൻഡ്​ സംഘർഷസാധ്യതയുള്ള അപകടം നിറഞ്ഞ പ്രദേശമാണെന്ന്​ വിലയിരുത്തിയാണ്​ അഫ്​സ്പ നീട്ടാനുള്ള നിർണായക തീരുമാനം കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത്​. നാഗാലാൻഡ്​ വെടിവെപ്പിനെ കുറിച്ച്​ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്​ സൈന്യത്തെ ചോദ്യം ചെയ്യാനുള്ള അനുമതിയും കേന്ദ്രസർക്കാർ നൽകിയിട്ടുണ്ട്​.

ഡിസംബർ നാലിന്​ സൈന്യം 13 സിവിലിയൻമാരെ വെടിവെച്ച്​ കൊന്നതോടെയാണ്​ അഫ്​സ്പ പിൻവലിക്കണമെന്ന ആവശ്യം വീണ്ടും ശക്​തമായത്​. തുടർന്ന്​ ഇക്കഴിഞ്ഞ ഡിസംബർ 20ന്​ കരിനിയമം പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട്​ നാഗാലാൻഡ്​ നിയമസഭ പ്രമേയം പാസാക്കി. ഇതുസംബന്ധിച്ച്​ പരിശോധിക്കാൻ വിവേക്​ ജോഷിയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതിയേയും നിയോഗിച്ചിരുന്നു. 

Tags:    
News Summary - Centre extends AFSPA in Nagaland for 6 months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.