വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: മാർച്ച് എട്ട്, അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സ്ത്രീകൾക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ.

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് ഡല്‍ഹി ഉള്‍പ്പടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും ദരിദ്ര വിഭാഗങ്ങളിൽപ്പെട്ട സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കുന്ന സംരംഭങ്ങള്‍ അവതരിപ്പിക്കാനും പദ്ധതിയിടുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

'സ്ത്രീകളുടെ സാമ്പത്തിക, വിദ്യാഭ്യാസ, സാമൂഹിക ശാക്തീകരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. അതിനാൽ കൂടുതൽ സ്ത്രീ കേന്ദ്രീകൃത പദ്ധതികൾ അവതരിപ്പിക്കാൻ ഞങ്ങൾ തയ്യാറാണ്. തെരഞ്ഞെടുപ്പിൽ വലിയൊരു വിഭാഗം സ്ത്രീ വോട്ടർമാർ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. അവരുടെ ശാക്തീകരണത്തിന് മോദി സർക്കാർ പ്രതിജ്ഞാബദ്ധനാണ്' -കേന്ദ്ര സർക്കാറിനെ ഉദ്ധരിച്ച് മുതിർന്ന നേതാവ് പറഞ്ഞു.

പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള സാമ്പത്തിക സഹായവും, തൊഴിൽ, നൈപുണ്യ അധിഷ്ഠിത ശാക്തീകരണവും പദ്ധതികളിൽ ഉൾപ്പെടുമെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു.

ഡല്‍ഹിയില്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് മഹിളാ സമൃദ്ധി യോജന പ്രകാരം പ്രതിമാസം 2,500 രൂപ നല്‍കുന്ന പദ്ധതിക്ക് എട്ടിന് തുടക്കമാകും. 

Tags:    
News Summary - Centre, BJP states plan to unveil new women schemes on March 8

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.