കേന്ദ്ര ജീവനക്കാർക്ക് കോളടിച്ചു; ഡി.എ നാലു ശതമാനം കൂട്ടി, അടിസ്ഥാന ശമ്പളത്തിന്‍റെ 50 ശതമാനം

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ്​ പ്രഖ്യാപനത്തിനു മുമ്പ്​ കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത (ഡി.എ) വർധിപ്പിച്ചു. അടിസ്ഥാന ശമ്പളത്തിന്‍റെ 46 ശതമാനമായിരുന്ന ഡി.എ 50 ശതമാനമായാണ്​ കൂട്ടിയത്​. ഇക്കഴിഞ്ഞ ജനുവരി ഒന്നു മുതൽ മുൻകാല പ്രാബല്യം.

ഒരു കോടി ജീവനക്കാർക്കും പെൻഷൻകാർക്കും പ്രയോജനപ്പെടുന്നതാണ്​ തീരുമാനം. വിലക്കയറ്റം നേരിടാൻ നാലു ശതമാനം ഡി.എ വർധന സഹായിക്കുമെന്ന്​ മന്ത്രി പീയുഷ്​ ഗോയൽ വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. പ്രതിവർഷം 12,869 കോടി രൂപ അധിക ചെലവു വരും.

ഡി.എ വർധനവോടെ യാത്ര, കാൻറീൻ, ഡപ്യൂട്ടേഷൻ അലവൻസുകളും 25 ശതമാനം കണ്ട്​ വർധിക്കും. വീട്ടുവാടക അലവൻസ്​ അടിസ്ഥാന ശമ്പളത്തിന്‍റെ 9, 19, 27 ശതമാനമായിരുന്നത്​ യഥാക്രമം 10, 20, 30 ശതമാനമാകും. ഗ്രാറ്റുവിറ്റി 25 ശതമാനം വർധിപ്പിച്ചു. പരിധി 20 ലക്ഷത്തിൽ നിന്ന്​ 20 ലക്ഷം രൂപയായി ഉയർത്തി. വിവിധ അലവൻസുകൾ ഉയർത്തിയതു വഴി ഖജനാവിന്​ പ്രതിവർഷമുള്ള അധികച്ചെലവ്​ 9,400 കോടിയാണ്​.  

Tags:    
News Summary - Central DA added four percent; 50 percent of the basic salary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.