സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം രണ്ട്​ മണിക്ക്​; ഫലമറിയാൻ രണ്ട്​ വെബ്സൈ​റ്റുകൾ

ന്യൂഡൽഹി: സി.ബി.എസ്​.ഇ പ്ലസ്​ടു ഫലം ഇന്ന്​ പ്രസിദ്ധീകരിക്കും. ഉച്ചക്ക്​ രണ്ട്​ മണിയോടെയാണ്​ ഔദ്യോഗികമായി ​റിസൾട്ട്​ പ്രസിദ്ധീകരിക്കുന്നത്​. cbse.nic.in അ​ല്ലെങ്കിൽ cbse.gov.in എന്നീ സൈറ്റുകളിൽ ഫലമറിയാം.

ഫലപ്രഖ്യാപനത്തിന്​ മുന്നോടിയായി വിദ്യാർഥികൾക്ക്​ റോൾ നമ്പർ അറിയുന്നതിന്​ സംവിധാനം സി.ബി.എസ്​.ഇ ഒരുക്കിയിട്ടുണ്ട്​. സി.ബി.എസ്​.ഇ. റോൾ നമ്പർ അറിഞ്ഞാൽ മാത്രമേ വിദ്യാർഥികൾക്ക്​ ഫലം അറിയാൻ സാധിക്കൂ. https://cbseresults.nic.in/ അ​ല്ലെങ്കിൽ https://www.cbse.gov.in/  ഈ വെബ്​സൈറ്റിലെ ലിങ്കിലൂടെ പ്രവേശിച്ച്​ വ്യക്തിവിവരങ്ങൾ നൽകിയാൽ റോൾ നമ്പർ ലഭ്യമാകും.

സി.ബി.എസ്​.ഇ റോൾ നമ്പർ എങ്ങനെ കണ്ടെത്താം?

1. സി.ബി.എസ്​.ഇയുടെ ഔദ്യോഗിക വെബ്​സൈറ്റിൽ പ്രവേശിക്കുക

2. പേജിന്‍റെ താഴെയായി കാണുന്ന 'റോൾ നമ്പർ ഫൈൻഡർ' എന്ന ലിങ്കിൽ ക്ലിക്ക്​ ചെയ്യുക

3. പുതിയ പേജി​ലേക്ക്​ റീഡയറക്​ട്​ ചെയ്യും. അവിടെ 'Continue' ഓപ്​ഷൻ നൽകണം

4. സി.ബി.എസ്​.ഇ 10 അല്ലെങ്കിൽ 12 ക്ലാസ്​ തെരഞ്ഞെടുക്കുക

5. പേര്​, പിതാവിന്‍റെ പേര്​, സ്​കൂൾ കോഡ്​ ​അല്ലെങ്കിൽ ജനനതീയതി, മാതാവിന്‍റെ പേര്​ എന്നിവ നൽകുക

6. ​സെർച്ച് ബട്ടണിൽ അമർത്തിയാൽ റോൾ നമ്പർ ലഭ്യമാകും

സി.ബി.എസ്​.ഇ 2021 പരീക്ഷഫലം അറിയണമെങ്കിൽ റോൾ നമ്പർ അറിഞ്ഞിരിക്കണം. സി.ബി.എസ്​.ഇ 10ാം ക്ലാസ്​ പരീക്ഷഫലം ഉടൻ പുറത്തുവിടുമെന്നാണ്​ വിവരം. സി.ബി.എസ്​.ഇ പരീക്ഷകൾ റദ്ദാക്കിയതിനാൽ ഇ​േന്‍റണൽ മാർക്കിന്‍റെയും ക്ലാസ്​ ടെസ്റ്റുകളുടെയും അടിസ്​ഥാനത്തിലായിരിക്കും പരീക്ഷഫലം കണക്കാക്കുക. 

Tags:    
News Summary - CBSE 12 Result Today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.