വിദേശ ഫണ്ട്: ഹർഷ് മന്ദറിന്റെ ഡൽഹിയിലെ വീട്ടിൽ സി.ബി.ഐ റെയ്ഡ്

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകനും എഴുത്തുകാരനുമായ ഹർഷ് മന്ദറിന്റെ ഡൽഹിയിലെ വീട്ടിൽ സി.ബി.ഐ റെയ്ഡ്. വിദേശഫണ്ട് വിനിമയ ചട്ടം ലംഘിച്ചുവെന്ന പരാതിയിലാണ് റെയ്ഡ്. ഹർഷ് മന്ദറിന്റെ ഓഫിസ് സമുച്ചയത്തിലും സി.ബി.ഐ പരിശോധന നടത്തി. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള അമൻ ബിറാദരി എന്ന എൻ.ജി.ഒക്കായി വിദേശഫണ്ട് വിനിമയ ചട്ടം ലംഘിച്ചുവെന്നാണ് പരാതി. 2002ലെ ഗുജറാത്ത് കലാപത്തിനു പിന്നാലെ യു.പി.എ സർക്കാരിന്റെ കാലത്താണ് ഈ എൻ.ജി.ഒ സ്ഥാപിച്ചത്.

യു.പി.എ ഭരണകാലത്ത് സോണിയ ഗാന്ധി അധ്യക്ഷയായ ഉപദേശക സമിതി അംഗമായിരുന്നു മന്ദർ. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പരാതിയിലാണ് എൻ.ജി.ഒക്കെതിരെ കേസെടുത്തതെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - CBI searches activist Harsh Mander's Delhi residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.