ഷീന ബോറ കേസ്​: ഇന്ദ്രാണി മുഖർജിയുടെ നുണപരിശോധന ഹരജിയെ സി.ബി​.െഎ എതിർത്തു

മുംബൈ: ഷീന ബോറ കൊലക്കേസിൽ തന്നെ നുണ പരിശോധനക്ക്​ വിധേയയാക്കണമെന്ന പ്രതി ഇന്ദ്രാണി മുഖർജിയുടെ ആവശ്യം സി.ബി. ​െഎ തള്ളി. ഇന്ദ്രാണി മുഖർജിയെ നുണ പരിശോധനക്ക്​ വിധേയയാക്കേണ്ടതില്ലെന്നും ആവശ്യമായ തെളിവുകൾ തങ്ങൾ കണ്ടെടുത് തിട്ടുണ്ടെന്നും സി.ബി.​െഎ കോടതിയെ അറിയിച്ചു. നുണ പരിശോധനയെ തെളിവായി സ്വീകരിക്കില്ലെന്നും സി.ബി.​െഎ ​ബോധിപ്പിച്ചു.

രണ്ടാഴ്​ച മുമ്പാണ്​ ത​െന്ന നുണ പരിശോധനക്ക്​ വിധേയയാക്കണമെന്നാവശ്യപ്പെട്ട്​ ഇ​ന്ദ്രാണി മുഖർജി ഹരജി നൽകിയത്​. ഇൗ ഹരജിയിൻമേലുള്ള മറുപടിയിലാണ്​ സി.ബി.​െഎ ഇന്ദ്രാണിയുടെ അപേക്ഷയെ എതിർത്തത്​. അന്വേഷണത്തി​​െൻറ പ്രാഥമിക ഘട്ടത്തിൽ നുണപരിശോധനക്ക്​ ഇന്ദ്രാണിയുടെ അനുമതി തേടിയെങ്കിലും അന്ന്​ അവർ അതിന്​ തയാറായിരുന്നില്ലെന്ന്​​ സി.ബി.​െഎ കോടതിയെ അറിയിച്ചു.​

മകൾ ഷീന ബോറയുടെ കൊലപാതക കേസുമായി ബന്ധപ്പെട്ട്​ 2005ൽ അറസ്​റ്റിലായ ഇന്ദ്രാണി മുഖർജി മുംബൈയിലെ ബൈക്കുള്ള ജയിലിലാണ്​.

Tags:    
News Summary - CBI Rejects Indrani's plea for lie detector test in sheena bora murder case -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.