അപകട ദൃശ്യം

അമിതവേഗത്തിൽ വന്ന വാഹനം കാറിലിടിച്ച് സി.ബി.ഐ പ്രോസിക്യൂട്ടറിന് ദാരുണാന്ത്യം

ജമ്മു: ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ ബനിഹാലിന് സമീപമാണ് അമിതവേഗത്തിലെത്തിയ സ്കോർപിയോ വാനിടിച്ച് കാറിൽ സഞ്ചരിച്ചിരുന്ന ആദിൽ ഷെയ്ഖ് മരിച്ചത്. സി.ബി.ഐ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ആദിലിനെ ബനിഹാലിലെ സബ്-ജില്ല ആശുപത്രിയിൽ (എസ്ഡിഎച്ച്) പ്രവേശിപ്പിച്ച് പ്രഥമശുശ്രൂഷ നൽകിയെങ്കിലും അദ്ദേഹം മരിക്കുകയായിരുന്നു. രണ്ട് മാസം മുമ്പാണ് ചണ്ഡീഗഢിലെ സി.ബിഐയിൽ നിയമിതനായത്.

വെള്ളിയാഴ്ച റംബാൻ ജില്ലയിലെ ജമ്മു-ശ്രീനഗർ ദേശീയ പാതയിൽ വാഹനാപകടത്തിൽ 35 കാരനായ സിബിഐ അഭിഭാഷകൻ മരിച്ചതായി റംബാൻ സീനിയർ പൊലീസ് സൂപ്രണ്ട് അരുൺ ഗുപ്ത പറഞ്ഞു..

ബനിഹാലിന് സമീപം അഭിഭാഷകന്റെ കാറിൽ അമിതവേഗത്തിലെത്തിയ ഒരു വാഹനം പിറകിൽ നിന്ന് ഇടിക്കുന്നതായി കാണിക്കുന്ന വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അപകടത്തിൽ മഹീന്ദ്ര സ്കോർപിയോയുടെ ഡ്രൈവർ മുഹമ്മദ് ഷാഫിയെ പൊലീസ് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

അടുത്തിടെയാണ് ആദിൽ യു.പി.എസ്‌.സി പരീക്ഷ പാസായി ചണ്ഡീഗഢിലെ ഉന്നത അന്വേഷണ ഏജൻസിയിൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിതനായത്.

Tags:    
News Summary - CBI prosecutor dies after being hit by speeding vehicle

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.