ന്യൂഡൽഹി: സി.ബി.ഐ മുൻ ജോയൻറ് ഡയറക്ടറും മലയാളിയുമായ കെ. മാ ധവൻ (83) അന്തരിച്ചു. ബോഫോഴ്സ് പീരങ്കിയിടപാട് അഴിമതിയടക്കം ദേ ശീയശ്രദ്ധ നേടിയ നിരവധി കേസുകളുടെ അന്വേഷണത്തിന് മേൽനോട്ടം വ ഹിച്ചിട്ടുണ്ട്. സർക്കാറുമായുള്ള വിയോജിപ്പുമൂലം സർവിസ് കാലാവധി തീരുംമുേമ്പ സ്വയം വിരമിക്കുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ശനിയാഴ്ച ലോധി റോഡ് ശ്മശാനത്തിൽ നടന്നു.
മദ്രാസ് ലയോള കോളജിൽനിന്ന് ബിരുദാനന്തര ബിരുദം. തുടർന്ന് നിയമ പഠനം.1963ലാണ് സി.ബി.ഐയിൽ കയറിയത്. ബോഫോഴ്സ് കുംഭകോണം, ഹർഷദ് മേത്തയടക്കം കുറ്റവാളികളായ ഓഹരി കുംഭകോണം, മൂന്നുദേശസാത്കൃത ബാങ്കുകൾ ഉൾപ്പെട്ട രാജേന്ദ്ര സിങ് വഞ്ചനക്കേസ്, ഔദ്യോഗിക രഹസ്യം ചോർത്തിയതുസംബന്ധിച്ച ഗുരുമൂർത്തി കേസ്, ഭോപാൽ വാതകദുരന്തം, രാഷ്ട്രീയ കാരണങ്ങളാൽ നിർത്തിവെക്കേണ്ടിവന്ന ഫ്രഞ്ച്-യു.എസ് കമ്പനികളുടെ ക്വട്ടേഷൻ കേസ്, 1971ലെ ഇന്ത്യൻ എക്സ്പ്രസ് ഗ്രൂപ്പുകേസ് തുടങ്ങിയ അന്വേഷണങ്ങളിൽ സി.ബി.ഐയുടെ ഭാഗമായിരുന്നു.
നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ ബോഫോഴ്സ് അന്വേഷണച്ചുമതലയിൽനിന്ന് ഒഴിവാക്കപ്പെട്ടു. വിരമിച്ചശേഷം അഭിഭാഷകനായി. നെന്മാറ കവിഞ്ഞാൽ വാസുദേവൻ നായരുടെയും തിരുവില്വാമല മുല്ലക്കൽ കൊല്ലായിക്കൽ അമ്മാളുക്കുട്ടിയമ്മയുടെയും മകനാണ്. ഭാര്യ: വസന്ത മാധവൻ. മക്കൾ: അനുരാധ കുറുപ്പ്, സംഗീത മേനോൻ. രാഷ്ട്രപതിയുടെ പൊലീസ് മെഡൽ അടക്കം പുരസ്കാരങ്ങൾ ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.