അഗർതല: ത്രിപുരയിൽ രണ്ടു മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട കേസിെൻറ അന്വേഷണം ഏറ്റെടുക്കാൻ സി.ബി.െഎ തീരുമാനിച്ചതായി മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേബ് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബർ 21ന് പടിഞ്ഞാറൻ ത്രിപുര ജില്ലയിലെ മണ്ഡ്വയിൽ റോഡ് ഉപരോധം റിപ്പോർട്ട് ചെയ്യാനെത്തിയ പ്രാദേശിക ടി.വി ചാനൽ റിപ്പോർട്ടർ ശന്തനു ഭൗമികിനെ ആക്രമികൾ കൊലെപ്പടുത്തിയിരുന്നു.
നവംബർ 20ന് സുധിപ് ദത്ത ഭൗമിക് എന്ന പത്രപ്രവർത്തകനും കൊല്ലപ്പെട്ടു. പ്രാദേശിക പത്രത്തിെൻറ ക്രൈം റിപ്പോർട്ടറായ സുധിപ് കൊല്ലപ്പെട്ട കേസിെൻറ വിചാരണ ജില്ല സെഷൻസ് കോടതിയിൽ തുടങ്ങിയിരുന്നു. ശന്തനുവിെൻറ മരണം സംസ്ഥാന പൊലീസ് അന്വേഷിച്ചെങ്കിലും ഇതുവരെ കുറ്റപത്രം നൽകിയിട്ടില്ല. ഇൗ കേസും സി.ബി.െഎ ഏറ്റെടുക്കും.
രണ്ടു കേസുകളും സി.ബി.െഎക്ക് കൈമാറണമെന്ന് സംസ്ഥാന മന്ത്രിസഭ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ബി.െജ.പി-െഎ.പി.എഫ്.ടി മുന്നണി നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു സി.ബി.െഎ അന്വേഷണം.
മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായി പ്രവർത്തിക്കാൻ സർക്കാർ എല്ലാ നടപടിയും സ്വീകരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. സി.ബി.െഎ അന്വേഷണത്തെ അഗർതല പ്രസ് ക്ലബും പത്രപ്രവർത്തക സംഘടനകളും സ്വാഗതംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.