കുട്ടികളെ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസുകളിൽ പരിശോധന നടത്താനൊരുങ്ങി സി.ബി.ഐ

ന്യൂഡൽഹി: രാജ്യത്ത് കുട്ടികളെ ഓൺലൈൻ ലൈംഗിക ചൂഷണത്തിന് വിധേയമാക്കിയ കേസുകളിൽ പരിശോധന നടത്താനൊരുങ്ങി സി.ബി.ഐ. ഇതിൻറെ ഭാഗമായി രാജ്യത്തെ പതിനാല് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അന്വേഷണം നടത്താൻ സി.ബി.‍ഐ തീരുമാനിച്ചു.

നവംബർ 14ന് മാത്രം 23 വ്യത്യസ്ത കേസുകളിൽ 83 പേരെ അറസ്റ്റ് ചെയ്തതായി കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമങ്ങളും അന്വേഷിക്കുന്ന സി.ബി.ഐയുടെ പ്രത്യേക യൂണിറ്റ് അറിയിച്ചു.

ആന്ധ്രാപ്രദേശ്, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ബീഹാർ, ഒഡീഷ, തമിഴ്നാട്, രാജസ്ഥാൻ, മഹാരാഷ്ട്ര, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സി.ബി.ഐ തിരച്ചിൽ നടത്തുക.

സി.ബി.ഐയുടെ സ്പെഷ്യൽ ക്രൈം സോണിൻറെ നേതൃത്വത്തിൽ കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങളും അതിക്രമ‍ങ്ങളും തടയുന്നതിന് യൂണിറ്റ് 2019ൽ ആരംഭിച്ചിരുന്നു. കുട്ടികളുമായി ബന്ധപ്പെട്ട ചൂഷണത്തെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുന്നതും ഈ വിഭാഗത്തിന്‍റെ പരിധിയിലാണ് ഉൾപ്പെടുക.

ഇത്തരത്തിൽ നടത്തിയ അന്വഷണത്തിൽ അൻപതോളം കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുകയും വീഡിയോകളും ഫോട്ടോകളും പ്രചരിപ്പിക്കുകയും ചെയ്ത ഉത്തർപ്രദേശിലെ എഞ്ചിനീയറിനെ 2020ൽ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. 

Tags:    
News Summary - CBI conducts searches across India on allegations of online child sexual abuse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.