ന്യൂഡൽഹി: വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ മുൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ അർച്ചന ഭാർഗവയെ സി.ബി.െഎ അറസ്റ്റ് ചെയ്തു.
ഇവരുടെ പക്കൽനിന്ന് കണക്കിൽപെടാത്ത 3.63 കോടി രൂപയുടെ സ്വത്ത് കണ്ടെത്തിയതായി സി.ബി.െഎ വൃത്തങ്ങൾ അറിയിച്ചു. ഇത് അവരുടെ നിയമാനുസൃത സമ്പാദ്യത്തിെൻറ 133.23 ശതമാനം അധികമാണ്. 2004ൽ പഞ്ചാബ് നാഷനൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജരായ അർച്ചന, 2008ൽ ജനറൽ മാനേജരായി ഉദ്യോഗക്കയറ്റം നേടി. 2011ൽ കനറ ബാങ്ക് എക്സിക്യൂട്ടിവ് ഡയറക്ടറായി. 2013 ഏപ്രിൽ മുതൽ 2014 ഫെബ്രുവരിവരെയാണ് യുനൈറ്റഡ് ബാങ്ക് ഒാഫ് ഇന്ത്യ സി.എം.ഡിയായി പ്രവർത്തിച്ചത്.
ബാങ്കുകളുടെ ഉയർന്ന പദവികളിലിരുന്ന് ചില സ്വകാര്യ കമ്പനികൾക്ക് വായ്പ ഇളവുകൾ നൽകിയതുവഴി ലഭിച്ച അനധികൃത സമ്പാദ്യം സ്വന്തം പേരിലും ഭർത്താവിെൻറയും മകെൻറയും പേരിലുള്ള സ്ഥാപനങ്ങളിലും നിക്ഷേപിച്ചതുസംബന്ധിച്ച് 2016ൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതിെൻറ അന്വേഷണത്തിലാണ് വരവിൽ കവിഞ്ഞ സമ്പാദ്യം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.