ബലാത്സംഗം, പ്രകൃതിവിരുദ്ധ പീഡനം; ദാതി മഹാരാജ്​ അറസ്​റ്റിൽ

ന്യൂഡൽഹി: ആശ്രമത്തിലെ അനുയായികളെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയാക്കിയ കേസിൽ സ്വയംപ്രഖ്യാപിത സന്യാസി അറസ്​റ്റിൽ. ദക്ഷിണ ഡൽഹിയിൽ ക്ഷേത്രം നടത്തുന്ന ദാതി മഹാരാജ്​ (ദാതി മദൻലാൽ) ആണ്​ സി.ബി.​െഎയുടെ വലയിലായത്​്. ഡൽഹി ഹൈകോടതിയുടെ ഉത്തരവിനെ തുടർന്നാണ്​ സി.ബി.​െഎ അന്വേഷണം ഏറ്റെടുത്തത്​.

അനുയായിയായ യുവതിയും അവരുടെ മൂന്ന്​ സഹോദരന്മാരും ഫത്തേപുർ ബെറി പൊലീസ്​ സ്​റ്റേഷനിൽ പരാതി നൽകിയിരുന്നു. ഡൽഹിയിലെയും രാജസ്​ഥാനിലെയും ​ആശ്രമത്തിൽ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. ഡൽഹി ഹൈകോടതി ചീഫ്​ ജസ്​റ്റിസ്​ രാജേന്ദ്ര മേനോൻ അധ്യക്ഷനായ ബെഞ്ചാണ്​ കേസ്​ സി.ബി.​െഎക്ക്​ വിട്ടത്​.

Tags:    
News Summary - CBI books Daati Maharaj for rape, unnatural sex with ashram inmate- india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.