232 കോടിയുടെ തട്ടിപ്പ്: എയർപോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനെതിരെ കേസ്

ന്യൂഡൽഹി: സാമ്പത്തിക ക്രമക്കേട് നടത്തി 232 കോടിയിലധികം രൂപ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ)യിലെ മുതിർന്ന ഉദ്യോഗസ്ഥനെതിരെ സി.ബി.ഐ കേസെടുത്തു. എ.എ.ഐയിലെ ഫിനാൻസ് ആൻഡ് അക്കൗണ്ട്സിലെ സീനിയർ മാനേജർ രാഹുൽ വിജയ്ക്കെതിരെയാണ് കേസെടുത്തത്. മറ്റൊരു സീനിയർ മാനേജർ നൽകിയ പരാതിയെ തുടർന്നാണ് നടപടി.

ഡറാഡൂൺ വിമാനത്താവളത്തിൽ സേവനമനുഷ്ഠിച്ച മൂന്നുവർഷ കാലയളവിലാണ് തട്ടിപ്പ് നടന്നതെന്നും ഇതിനായി വ്യാജ രേഖകൾ ഉപയോഗിച്ചെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ എ.എ.ഐയുടെ ഔദ്യോഗിക ബാങ്ക് അക്കൗണ്ടുകളിൽ ഇടപെടാൻ അധികാരമുണ്ടായിരുന്ന ഇയാൾ രഹസ്യമായി ഫണ്ട് കൈമാറ്റം ചെയ്യുന്നതിന് മൂന്ന് വ്യത്യസ്ത ഐ.ഡികൾ ഉപയോഗിച്ചുവെന്നും ഇല്ലാത്ത ജോലികൾക്കും പ്രവർത്തനങ്ങൾക്കുമായി ഫണ്ട് അനുവദിച്ചുവെന്നും ആരോപണമുണ്ട്.

Tags:    
News Summary - CBI Books Airport Authority Manager For Embezzling Rs 232 Crore Into His Personal Accounts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.