ന്യൂഡൽഹി: ചോദ്യക്കോഴ സംബന്ധിച്ച പരാതിയിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ പ്രാഥമികാന്വേഷണത്തിന് സി.ബി.ഐ. അഴിമതി നിരോധന സംവിധാനമായ ലോക്പാലിൽ ബി.ജെ.പി എം.പി നിഷികാന്ത് ദുബെ പരാതി നൽകിയിരുന്നു. ഇത് സി.ബി.ഐയുടെ പരിഗണനക്ക് ലോക്പാൽ അയച്ചതിനെതുടർന്നാണ് നടപടി. ഇക്കാര്യത്തിൽ ലോക്പാലോ സി.ബി.ഐയോ ഔദ്യോഗിക പ്രസ്താവനയൊന്നും നടത്തിയിട്ടില്ല.
പരാതിയിൽ പറയുന്ന ആരോപണങ്ങൾ മുൻനിർത്തി പൂർണതോതിൽ അന്വേഷണം ആവശ്യമാണോ എന്ന് വിലയിരുത്തുകയാണ് പ്രാഥമിക അന്വേഷണത്തിൽ സി.ബി.ഐ ചെയ്യുന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് വിശദാന്വേഷണത്തിലേക്ക് കടക്കും. ചോദ്യക്കോഴ വിഷയത്തിൽ മഹുവയുടെ എം.പി സ്ഥാനത്തിന് അയോഗ്യത കൽപിക്കാൻ ലോക്സഭ എത്തിക്സ് കമ്മിറ്റി സ്പീക്കറോട് ശിപാർശ ചെയ്തിട്ടുണ്ട്. അടുത്ത മാസം നാലിന് തുടങ്ങുന്ന ശീതകാല പാർലമെന്റ് സമ്മേളനം ഈ റിപ്പോർട്ട് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.