കാവേരിയില്‍ കേന്ദ്രത്തിന് തിരിച്ചടി; സംസ്ഥാനങ്ങളുടെ ഹരജികള്‍ നിലനില്‍ക്കുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: കാവേരി നദീജല തര്‍ക്ക പരിഹാര ട്രൈബ്യൂണലിന്‍െറ വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച തമിഴ്നാടിന്‍െറയും കര്‍ണാടകയുടെയും നടപടി സുപ്രീംകോടതി ശരിവെച്ചു. ട്രൈബ്യൂണല്‍ തീരുമാനം ചോദ്യം ചെയ്യാന്‍ സുപ്രീംകോടതിക്ക് അധികാരമില്ളെന്ന കേന്ദ്ര സര്‍ക്കാറിന്‍െറ വാദം തള്ളിയാണ് മൂന്നംഗ ബെഞ്ചിന്‍െറ വിധി. കഴിഞ്ഞ ഒക്ടോബര്‍ 18ന് 2000 ക്യുസെക്സ് വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കാന്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹരജികള്‍ നിലനില്‍ക്കുമോ എന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയത്.  കാവേരി പരിപാലന ബോര്‍ഡ് രൂപവത്കരണത്തിന് നിര്‍ദേശം നല്‍കാനും ട്രൈബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കാനും  സുപ്രീംകോടതിക്ക് അധികാരമില്ളെന്ന് കേന്ദ്ര സര്‍ക്കാര്‍ ബോധിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ഇത്.

സുപ്രീംകോടതിയുടെ നിര്‍ദേശം നിയമനിര്‍മാണ സഭകളുടെ അധികാരത്തിലുള്ള കടന്നുകയറ്റമാണെന്ന് കേന്ദ്ര സര്‍ക്കാര്‍  സുപ്രീംകോടതിയില്‍ ബോധിപ്പിച്ചു. 
നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കാവേരി ബോര്‍ഡ് രൂപവത്കരണ കാര്യത്തില്‍ സുപ്രീംകോടതിക്ക് അനുകൂലമായി നിന്ന മോദി സര്‍ക്കാര്‍ കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ അതിനെതിരെ പുനഃപരിശോധനാ ഹരജി സമര്‍പ്പിച്ചപ്പോഴാണ് വിപരീത നിലപാട് കൈക്കൊണ്ടത്. 
Tags:    
News Summary - Cavery row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.