തമിഴ്നാടിന്​ ദിവസേന 2000 ഘനയടി വെള്ളം നൽകണം; കർണാടകയോട് സുപ്രീംകോടതി

ന്യൂഡൽഹി: ഇനിയൊരുത്തരവ്​ ഉണ്ടാകുന്നതുവരെ തമിഴ്നാടിന്​ ദിവസേന 2000 ഘനയടി വെള്ളം വിട്ടുനൽകാൻ കർണാടകയോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കാവേരി കേസ് ​പരിഗണിക്കുന്ന പുതിയ സുപ്രീം​േകാടതി ബെഞ്ചിേൻറതാണ്​ ഉത്തരവ്​.

കാവേരി വിഷയവുമായി ബന്ധപ്പെട്ട് ഇരുസംസ്ഥാനങ്ങളിലും സമാധാനവും ഐക്യവും ഉറപ്പാക്കാൻ സുപ്രീംകോടതി സംസ്​ഥാന ഭരണകൂടങ്ങൾക്ക്​ നിർദ്ദേശം നൽകി. ഇരുസംസ്ഥാനങ്ങളിലെ ജനങ്ങൾക്കിടയിലും ധാർമികമായ ബഹുമാനം നിലനിൽക്കേണ്ടതുണ്ടെന്നും സുപ്രീംകോടതി നീരീക്ഷിച്ചു.

കാവേരി വിഷയത്തെക്കുറിച്ച്​ പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച സമിതി തിങ്കളാഴ്ച റിപ്പോർട്ട്​ സമർപ്പിച്ചിരുന്നു. കർണാടകയിലെ 48ൽ 42 താലൂക്കുകളും വരൾച്ചയുടെ പിടിയിലാണെന്ന് ​റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
 

Tags:    
News Summary - Cauvery dispute: Supreme Court directs Karnataka to release 2000 cusecs of water to Tamil Nadu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.