Posted On
date_range Updated On
date_range ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജാതി വിവേചനമെന്ന്; യുവാവ് ജീവനൊടുക്കി
ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിലെ ജാതി വിവേചനത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഉത്തർ പ്രദേശ് കപ്തൻഗഞ്ച് ബസ്തി സ്വദേശി വിവേക് രാജ് (35) ആണ് മരിച്ചത്. പൊലീസിൽ പരാതി നൽകുകയും യു ട്യൂബിൽ ‘ഇനിയും പോരാടാൻ കഴിയില്ല’ എന്ന് പറഞ്ഞ് വിഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്ത ശേഷമാണ് താമസ സ്ഥലത്ത് ജീവനൊടുക്കിയത്.
ബംഗളൂരു ബ്രൂക്ഫീൽഡിലെ ലൈഫ് സ്റ്റൈൽ ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ വിഷ്വൽ വിഭാഗത്തിലായിരുന്നു വിവേക് ജോലി ചെയ്തിരുന്നത്. കമ്പനി അധികൃതർക്കും വിവേക് പരാതി നൽകിയിരുന്നു. ഇക്കാര്യം സ്ഥിരീകരിച്ച മാനേജ്മെന്റ്, പരാതിയിൽ അന്വേഷണം നടത്തി തുടർനടപടികളെടുത്തിരുന്നെന്നും അത് വിവേകിനെ അറിയിച്ചിരുന്നെന്നും വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.