നോട്ട്​ പിൻവലിക്കൽ:സർക്കാർ തീരുമാനത്തെ മറികടക്കാൻ പുതുവഴികൾ തേടി കള്ളപണക്കാർ

മുംബൈ:​ നോട്ടുകൾ പിൻവലിച്ചതോടെ കൈയിലുള്ള കള്ളപണം വെളുപ്പിക്കാൻ പുതുവഴികൾ തേടുകയാണ്​ രാജ്യത്തെ കള്ളപണ നിക്ഷേപമുള്ളവർ. തീരുമാനം പുറത്ത്​ വന്നതോടു കൂടി കൈയിലെ നോട്ടുകളെ മാറ്റി വാങ്ങാൻ കൂലിക്ക്​ ആളെ നിർത്തിയാണ്​​ പലരും കള്ളപണം വെളുപ്പിച്ചത്​​. സ്വന്തം സ്​ഥാപനങ്ങളിലെ ജീവനക്കാരെയാണ്​ പലരും ഇതിനായി ആശ്രയിച്ചത്. ഇതി​െൻറ കൂടി പശ്​ചാതലത്തിലാണ്​ ഒരു ദിവസം മാറ്റി വാങ്ങാൻ കഴിയുന്ന പഴയ നോട്ടുകളുടെ പരിധി 4000ത്തിൽ നിന്ന്​ 2000മായി കുറച്ച​െതന്നാണ്​ പറയുന്നത്​.

ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങുകയാണ്​ മറ്റൊരു വഴി​.നോട്ടുകൾ പിൻവലിച്ച തീരുമാനം പുറത്ത്​ വന്നതും റോളക്​സ്​ അവരുടെ ജീവനക്കാർക്ക്​ ഷോറുമുകൾ അർധരാത്രി വരെ തുറന്നു വെക്കാൻ നിർദേശം നൽകി എന്നാണ്​ റിപ്പോർട്ടുകൾ. നിരവധി ആളുകൾ ഇൗ അവസരം മുതലാക്കി തങ്ങളുടെ കള്ളപണം ഉപയോഗിച്ച്​ ആഡംബര ഉൽപ്പന്നങ്ങൾ വാങ്ങി കൂട്ടി.
സ്വർണ്ണത്തിൽ നിക്ഷേപിക്കുകയാണ്​ മ​റ്റൊരു വഴി. നോട്ടുകൾ പിൻവലിക്കാനുള്ള തീരുമാനം പുറത്ത്​ വന്ന സമയത്ത്​ പല ജ്വലറികളും അടച്ചിരുന്നില്ല. ഇത്​ മുതലാക്കി പലരും ജ്വല്ലറികളിൽ നിന്ന്​ ലക്ഷകണക്കിന്​ രൂപയുടെ സ്വർണം വാങ്ങി കൂട്ടി.ആ ദിവസം ജ്വല്ലറികൾക്ക്​ അർധരാത്രി വരെ കച്ചവടമായിരുന്നു.

സാധരണക്കാർക്ക്​ വേണ്ടി സർക്കാർ ആരംഭിച്ച ജൻധൻ അക്കൗണ്ടുകളായിരുന്നു കള്ളപണ  നിക്ഷേപത്തി​െൻറ മറ്റൊരു മാർഗം. പല ജൻധൻ അക്കൗണ്ടുകളിലും ആയിരകണക്കിന്​ രൂപയാണ്​ വന്നത്. ഇതിൽ പലതും കള്ളപണം ആയിരുന്നുവെന്ന്​ ആരോപണം ഉയർന്നിരുന്നു. പിന്നീട്​ സർക്കാരിന്​ ജൻധൻ അക്കൗണ്ടുകൾ കള്ളപണം വെളുപ്പിക്കുന്നതിന്​ ഉപ​യോഗിക്കരുത്​ എന്ന ശക്​തമായി പ​റയേണ്ടി വന്നു.

കൂട്ടത്തോടെ ട്രെയിനിലും, വിമാനത്തിലിമെല്ലാം ടിക്കറ്റുകൾ ബുക്ക്​ ചെയ്​താണ്​ പലരും കള്ളപണം വെളുപ്പിച്ചത്​. ടിക്കറ്റുകൾ കൗണ്ടറുകളിൽ നിന്ന്​ ബുക്ക്​ ചെയ്​ത്​ റദ്ദാക്കിയാൽ ചെറിയ തുക മാത്രമേ നഷ്​ടപ്പെടുകയുള്ളു. പകരം റെയിൽവേയിൽ നിന്ന്​ പുതിയ നോട്ടുകൾ ലഭിക്കുകയു​ം ചെയ്യും.

Tags:    
News Summary - From 'Cash Coolies' To 'Rent-An-Account', The Dodging Of Notes Ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.