മിർസാപുർ (യു.പി): ബനാറസ് ഹിന്ദു സർവകലാശാലയുടെ മിർസാപുരിലെ കാമ്പസിൽനിന്ന് ആർ. എസ്.എസിെൻറ കൊടിനീക്കിയെന്ന് ആരോപിച്ച് സർവകലാശാലയുടെ മുതിർന്ന ഉദ്യോഗസ് ഥക്കെതിരെ കേസ്. ബി.എച്ച്.യുവിെൻറ ദക്ഷിണ കാമ്പസിലെ ഉപ വരണാധികാരി (പ്രോക്ടർ) ആയ കിരൺ ദാംലെക്കെതിരെയാണ് മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാണിച്ച് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തത്. ആർ.എസ്.എസ് പ്രവർത്തകനായ ചന്ദ്രമോഹൻ ആണ് പരാതി നൽകിയത്.
ആർ.എസ്.എസ്, എ.ബി.വി.പി അംഗങ്ങൾ കാമ്പസിൽ യോഗ പരിശീലനം നടത്തുന്നതിനിടെ കാമ്പസിലെ കൊടി നീക്കിയെന്നാണ് ദാംലെക്കെതിരെ ഉന്നയിച്ച ആരോപണം. കൊടിയോട് അനാദരവ് കാണിച്ചുവെന്ന് ആരോപിച്ചും കൊടിയോടുകൂടി യോഗ പരിശീലനത്തിന് അനുമതി നൽകണമെന്നും ആവശ്യമുന്നയിച്ച് ആർ.എസ്.എസ് പ്രവർത്തകർ ഭരണകാര്യാലയത്തിനു പുറത്ത് പ്രകടനവും നടത്തി. ദാംലെയെ നീക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. തുടർന്ന് തൽസ്ഥാനത്തുനിന്നു രാജിവെച്ച ദാംലെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു.
അതേസമയം, വിദ്യാഭ്യാസ സ്ഥാപനത്തിൽ ആർ.എസ്.എസ് ശാഖ അനുവദിക്കരുതെന്ന് കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ലളിതേഷ്പതി ത്രിപാഠി പറഞ്ഞു. യൂനിവേഴ്സിറ്റി കാര്യങ്ങളിൽ ആർ.എസ്.എസ് ഭാരവാഹികൾ ഇടപെടുന്നതിനെയും ലളിതേഷ് വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.