ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറുമായി താരതമ്യംചെയ്ത ബി.ജെ.പി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റർ
ബംഗളൂരു: മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ അഡോൾഫ് ഹിറ്റ്‌ലറുമായി താരതമ്യംചെയ്ത ബി.ജെ.പിയുടെ സമൂഹമാധ്യമ പോസ്റ്റിനെതിരെ കർണാടക കോൺഗ്രസ് യൂനിറ്റ് നൽകിയ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് വ്യാഴാഴ്ച പ്രതിഷേധ പ്രകടനം നടത്തി. സംഭവത്തിൽ അന്തരിച്ച പ്രധാനമന്ത്രിക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് ബംഗളൂരുവിലെ ഹൈഗ്രൗണ്ട്സ് പൊലീസാണ് ബി.ജെ.പി ഐ.ടി സെല്ലിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർചെയ്തത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) നിയമത്തിലെ സെക്ഷൻ 192, 353 എന്നിവ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.