ആശുപത്രിയിൽ നമസ്കരിച്ച യുവതിക്കെതിരെ കേസ്; ഗൂഢാലോചനയെന്ന്

ലഖ്നോ: സർക്കാർ ആശുപത്രിയിൽ നമസ്കരിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്തു. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലാണ് സ്ത്രീക്കെതിരെ കേസും അന്വേഷണവും നടക്കുന്നത്. സ്റ്റാൻലി റോഡിലെ തേജ് ബഹാദൂർ സപ്രു (ബെയ്‌ലി) ആശുപത്രിയിൽ രോഗിക്കൊപ്പം എത്തിയതായിരുന്നു യുവതി. ഡെങ്കിപ്പനി വാർഡിന് സമീപമാണ് യുവതി നമസ്കരിച്ചത്. 15 മിനിറ്റോളം യുവതി പ്രാർത്ഥന നടത്തി.

അവിടെയുണ്ടായിരുന്ന ചിലർ യുവതിയുടെ നമസ്കാരം മൊബൈലിൽ പകർത്തി പ്രതിഷേധിക്കുകയായിരുന്നു. ഇതോടെ, സംഭവത്തിൽ ഇടപെട്ട മെഡിക്കൽ സൂപ്രണ്ട്, സി.സി.ടി.വി പരിശോധിക്കുകയാണെന്നും നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. നമസ്കാരം നടത്തിയ സ്ത്രീ ആരാണെന്ന് കണ്ടെത്താൻ ശ്രമം തുടരുകയാണെന്നും ബെയ്‌ലി ആശുപത്രി ഇൻചാർജ് മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് കുമാർ അഖൗരി പറഞ്ഞു.

അതേസമയം, പൊതുസ്ഥലങ്ങളിൽ നമസ്‌കരിക്കാൻ ഗൂഢാലോചന നടക്കുന്നതായി അഖിലേന്ത്യ ധർമ യാത്ര ഫെഡറേഷൻ നേതാവ് പവൻ ശ്രീവാസ്തവ പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ദിനംപ്രതി പുറത്തുവരുന്നെന്നും ഇക്കാര്യത്തിൽ ഉന്നതതല അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും പവൻ ശ്രീവാസ്തവ പറഞ്ഞു.

Tags:    
News Summary - Case against woman who prayed in hospital at UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.