ഡൽഹി കാർ സ്ഫോടനം: ഐ20 കാർ മൂന്ന് മണിക്കൂറോളം ചെങ്കോട്ടക്ക് സമീപം കറങ്ങി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഞെ​ട്ടി​ച്ച ഡ​ൽ​ഹി​യി​ലെ കാ​ർ​ബോം​ബ് സ്ഫോ​ട​നത്തിൽ സ്ഫോടനമുണ്ടായ ഹ്യുണ്ടായുടെ വെള്ള ഐ20 കാറിന്‍റെ നിർണായക സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. മൂന്ന് മണിക്കൂറോളം വാഹനം മേഖലയിൽ കറങ്ങി നടന്നതായാണ് റിപ്പോർട്ട്. തുടർന്നാണ് ചെ​ങ്കോ​ട്ട ട്രാ​ഫി​ക് സി​ഗ്ന​ലി​ന​രി​കെ പ​തി​യെ നീ​ങ്ങി​യ കാ​ർ പൊ​ട്ടി​ത്തെ​റിച്ചത്.

ഉച്ചയ്ക്ക് 3.19-ന് ചെങ്കോട്ടയോട് ചേർന്നുള്ള പാർക്കിങ് ഏരിയയിൽ കാർ എത്തി. മൂന്ന് മണിക്കൂറോളം കാർ ഇവിടെ ഉണ്ടായിരുന്നു. വൈകിട്ട് 6.48-ഓടെ കാർ പാർക്കിങ് ഏരിയയിൽനിന്ന് പുറത്തേക്കിറങ്ങി.


സ്ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​തം വ്യ​ക്ത​മാ​കുന്ന സ്ഫോടനത്തിന്‍റെ വി​ഡി​യോ ‘ചാ​ന്ദ്നി ചൗ​ക് വ്യാ​പാ​രി അ​സോ​സി​യേ​ഷ​ൻ’ ഇന്നലെ തന്നെ പു​റ​ത്തു​വി​ട്ടി​രുന്നു.

കാറിന്റെ ആദ്യ ഉടമയെ പൊലീസ് ഹരിയാന​യിലെ ഗുരു​ഗ്രാമിൽനിന്ന് ഇന്നലെ തന്നെ പിടികൂടിയിരുന്നു. മുഹമ്മദ് സൽമാൻ എന്നയാളെയാണ് പിടികൂടിയത്. ഇയാൾ ഒഖ്‍ലയിലുള്ള മറ്റൊരാൾക്ക് കാർ വിറ്റിരുന്നു. കാറിന് ഹരിയാന രജിസ്ട്രേഷനാണുണ്ടായിരുന്നത്. ദേവേന്ദ്ര എന്നയാൾക്കാണ് മുഹമ്മദ് സൽമാൻ കാർ വിറ്റത്. ഇതു വീണ്ടും അംബാലയിലെ ഒരാൾക്ക് വിറ്റിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

മരണം ഒമ്പത് ആയി

ഇന്നലെ വൈ​കീ​ട്ട് 6.52ഓ​ടെ ഡ​ൽ​ഹി ചെ​ങ്കോ​ട്ട മെ​ട്രോ സ്റ്റേ​ഷ​ന് സ​മീ​പമുണ്ടായ കാ​ർ സ്ഫോടനത്തിൽ മരണം ഒമ്പത് ആയി. ഉ​ഗ്ര സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ന്നു. 24 പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. അ​നേ​കം മീ​റ്റ​റു​ക​ൾ അ​ക​​ലെ പാ​ർ​ക്കു​ചെ​യ്ത വാ​ഹ​ന​ങ്ങ​ളു​ടെ ചി​ല്ലു​ക​ളും സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. അ​ഗ്നി ര​ക്ഷാ​വി​ഭാ​ഗം കു​തി​ച്ചെ​ത്തി രാ​ത്രി 7.29ഓ​ടെ തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി.

Tags:    
News Summary - Car In Delhi Blast Was Parked Near Site For 3 Hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.