ആക്രമിച്ച അഭിഭാഷകരുടെ ലൈസൻസ് റദ്ദാക്കണമെന്ന് ഐ.പി.എസ് അസോസിയേഷൻ

ന്യൂഡൽഹി: തീസ്​ ഹസാരി കോടതി വളപ്പിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് സമരം ചെയ്ത പൊലീസുകാർക്കെതിരെ നടപടി ആവശ് യപ്പെട്ട് പൊലീസ് കമീഷണർക്ക് അഭിഭാഷകരുടെ വക്കീൽ നോട്ടീസ്. സമരം ചെയ്ത പൊലീസുകാർക്കെതിരെ എന്തുകൊണ്ട് നടപടിയെടു ത്തില്ലെന്ന് വിശദമാക്കാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. അതേസമയം, പൊലീസുകാരെ ആക്രമിച്ച അഭിഭാഷകരുടെ ലൈസൻസ് റദ്ദാക് കണമെന്ന് ഐ.പി.എസ് അസോസിയേഷനും ആവശ്യപ്പെട്ടു.


തീസ്​ ഹസാരി കോടതി വളപ്പിൽ ശനിയാഴ്​ചയുണ്ടായ സംഘർഷത്തിന്​ പിന്നാലെ അഭിഭാഷകരുടെ മർദനത്തിൽ പ്രതിഷേധിച്ച്​ ഡൽഹി പൊലീസ്​ ആസ്ഥാനത്ത് ഉദ്യോഗസ്ഥർ കൂട്ടത്തോടെ തെരുവിലിറങ്ങിയിരുന്നു. ഡൽഹിയെ ഞെട്ടിച്ച പൊലീസ്​ സമരം ഇന്നലെ രാത്രിയാണ് അവസാനിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ അഭ്യർഥന മാനിച്ചാണ് സമരം നിർത്തിയത്. ​ഡൽഹി ഐ.എ.എസ്​ ഘടകം, കേരള, ബിഹാർ, തമിഴ്​നാട്, ഹരിയാന​ പൊലീസ്​ അസോസിയേഷനുകൾ സമരത്തിന് പിന്തുണ അറിയിച്ചിരുന്നു.

കോടതിവളപ്പിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ 20 പൊലീസുകാർക്കാണ്​ പരിക്കേറ്റത്​. പൊലീസ്​ വാഹനം കത്തിക്കുകയും 20 വാഹനങ്ങൾ അഭിഭാഷകർ തല്ലിത്തകർക്കുകയും ചെയ്​തിരുന്നു. ഇതിന്​ പിന്നാലെ തിങ്കളാഴ്​ച തെരുവിലിറങ്ങിയ അഭിഭാഷകർ പൊലീസ്​ ഉദ്യോഗസ്ഥരെ മർദിച്ചതോടെയാണ് പൊലീസ്​ സമരത്തിലേക്ക്​ തിരിഞ്ഞത്​.

പരിക്കേറ്റ പൊലീസുകാർക്ക്​ 25,000 രൂപ നഷ്​ടപരിഹാരം, അഭിഭാഷകർക്കെതിരെ കേസ്​ രജിസ്​റ്റർ ചെയ്യുക, സമരം ചെയ്​തവർക്കെതിരെ നടപടി എടുക്കരുത്​ തുടങ്ങിയ​ പൊലീസി​​​​െൻറ ആവശ്യങ്ങൾ അംഗീകരിച്ചതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്​.

Tags:    
News Summary - Cancel licences of guilty lawyers IPS association-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.