തിരുവനന്തപുരം: ദേശീയ പൗരത്വ ഭേദഗതി ബില്ലും (സി.എ.ബി) ദേശീയ പൗരത്വ രജിസ്റ്ററും (എൻ.ആർ.സി) ഉയർത്തി ദേശീയതലത്തിൽ പ്രതിഷേധ പരിപാടികൾക്ക് അഞ്ച് ഇടത് പാർട്ടികൾ. പാർലമെൻറിൽ സി.എ.ബി പാസാക്കിയതിന് പിന്നാലെ എൻ.ആർ.സി രാജ്യം മുഴുവൻ നടപ്പാക്കുമെന്ന മോദി-ഷാ ബി.ജെ.പി സർക്കാറിെൻറ പ്രഖ്യാപനം ഇന്ത്യൻ റിപ്പബ്ലിക്കിെൻറ സ്വഭാവത്തെ മതേതര ജനാധിപത്യത്തിൽനിന്ന് ആർ.എസ്.എസിെൻറ രാഷ്ട്രീയ പദ്ധതിയായ ‘ഹിന്ദുത്വ രാഷ്ട്ര’ത്തിലേക്ക് മാറ്റാനുള്ള ഇരട്ട നടപടിയാണെന്ന് സി.പി.െഎ, സി.പി.എം, സി.പി.െഎ (എം.എൽ), ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക്, ആർ.എസ്.പി എന്നീ പാർട്ടികൾ വ്യക്തമാക്കി.
മതവ്യത്യാസം മറികടന്ന് സ്വാതന്ത്ര്യസമര സേനാനികളായ രാം പ്രസാദ് ബിസ്മിൽ, സർഫാരോഷി കി തമന്നാവാസ്, അഷ്ഫഖുല്ല ഖാൻ, േറാഷൻ സിങ് എന്നിവരെ തൂക്കിക്കൊന്ന ഡിസംബർ 19ന് ബഹുജന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് അഞ്ച് കക്ഷികളുടെ നേതാക്കളും പ്രസ്താവനയിൽ അറിയിച്ചു.
ഇന്ത്യൻ റിപ്പബ്ലിക്കിെൻറ മതേതര, ജനാധിപത്യ അടിത്തറ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സി.എ.ബി നിയമം. ഭരണഘടന ലംഘനവുമാണത്. വ്യക്തിയുടെ മതവുമായി പൗരത്വത്തെ ബന്ധിപ്പിക്കുന്ന നിയമത്തെ ഇടതുകക്ഷികൾ ശക്തമായി എതിർക്കുന്നു. രാജ്യത്തെ സാമൂഹിക ധ്രുവീകരണവും വർഗീയവിഭജനവും കൂടുതൽ രൂക്ഷമാക്കുന്ന നീക്കം രാജ്യത്തിെൻറ െഎക്യത്തിനും ഏകതക്കും ഭീഷണിയാെണന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.