ന്യൂഡൽഹി: രാഷ്്ട്രീയഭാവി കൂടുതൽ വെളുപ്പിക്കാൻ തേച്ചത് പാണ്ടായോ? പൗരത്വനിയമം ഭേദഗതി ചെയ്തതിനു പിന്നാലെ രാജ്യത്ത് കത്തിപ്പടർന്ന പ്രതിഷേധാഗ്നി ബി.ജെ.പിക്കുള്ളിലും മോദിസർക്കാറിലും വലിയ ചോദ്യചിഹ്നമായി. വടക്കുകിഴക്കൻ മേഖലയിൽ ഇത്തരത്തിലൊരു പ്രതിഷേധം ബി.ജെ.പിയോ സർക്കാറോ പ്രതീക്ഷിച്ചതല്ല.
അതിനുപുറമെ, നിരവധി സംസ്ഥാനങ്ങൾ എതിർപ്പുമായി രംഗത്തുവന്നു. അതിനൊപ്പം അന്താരാഷ്ട്ര തലത്തിലും മോദിസർക്കാറിനോടുള്ള മട്ടുമാറി. അമേരിക്കയുടെയും യു.എന്നിെൻറയും പ്രസ്താവനകൾ സർക്കാറിന് വലിയ പ്രഹരമാണ്. കളം കൈവിട്ടുപോകുന്നു എന്ന ചിന്ത പാർട്ടിയിലും സർക്കാറിലും ശക്തം.
പൗരത്വ നിയമഭേദഗതിയുമായി മുന്നോട്ടു നീങ്ങുംമുമ്പ് വിലയിരുത്തിയില്ലെന്ന ആക്ഷേപം ബി.ജെ.പി ജനപ്രതിനിധികൾക്കിടയിലുണ്ട്. വടക്കുകിഴക്കൻ സാമൂഹിക സാഹചര്യങ്ങൾ അളന്നതിൽ തെറ്റുണ്ടെന്നാണ് അവരുടെ പക്ഷം. മോദി-അമിത് ഷാമാരുടെ തന്ത്രങ്ങളിലുള്ള ബി.ജെ.പിക്കാരുടെ ഉറച്ച ബോധ്യത്തിനും മങ്ങലേൽപിക്കുന്നതാണ് സാഹചര്യങ്ങൾ.
ജമ്മു-കശ്മീരിൽ അജണ്ട നടത്തിയെടുത്തതിെൻറ അമിത ആത്മവിശ്വാസത്തിലാണ് മോദിസർക്കാർ മുന്നോട്ടുനീങ്ങിയത്. രണ്ടാമത്തെ അജണ്ട കൂടി നിയമമാക്കിയപ്പോൾ സർക്കാറിെൻറ ഗതി നിയന്ത്രിക്കുന്ന ഡ്രൈവർ ആഭ്യന്തര മന്ത്രി അമിത് ഷാ ആയി മാറി. അതിനിടയിൽ കലാപം കത്തിപ്പടരുന്ന ഉത്തരവാദിത്തം ഏൽക്കേണ്ടി വരുന്നത് അമിത് ഷാക്കു തന്നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.