?????????? ?????? ?????? ???????????????? ???? ????????? ???????????? ??????????????? ????? ??????????? ???????? ??????????????????????????? ??????? ??????

ലഖ്​നോയിൽ സമരക്കാരുടെ ബ്ലാങ്കറ്റുകളും ഭക്ഷണവും പിടിച്ചെടുത്ത്​ യു.പി പൊലീസ്​ -Video

ലഖ്​നോ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്ന സ്​ത്രീകളുടെ ബ്ലാങ്കറ്റുകളും ഭക്ഷണവും പിടിച്ചെടുത്ത് ​ ഉത്തർ പ്രദേശ്​ പൊലീസ്​. ഘന്ത ഘർ മേഖലയിലെ ക്ലോക്ക്​ ടവറിനടുത്ത്​ ശനിയാഴ്​ച രാത്രിയാണ്​ സംഭവം.

ഡൽഹിയിലെ ശഹീൻബാഗിലെ സമരത്തിൽനിന്ന്​ പ്രേരണയുൾക്കൊണ്ട്​ ശനിയാഴ്​ച വൈകീട്ടാണ്​ 500ഓളം സ്​ത്രീകൾ പൗരത്വ ഭേദഗതി നിയമത്തി നും ദേശീയ പൗരത്വ രജിസ്​റ്ററിനും എതിരെ സമര പ്രഖ്യാപനവുമായി ഇവിടെ ഒരുമിച്ച്​ കൂടിയത്​. പിന്നീട്​ പൊലീസെത്തി ഇവരുടെ ബ്ലാങ്കറ്റുകളും ഭക്ഷണ സാധനങ്ങളുടെ പിടിച്ചെടുത്ത്​ സഥലംവിടുകയായിരുന്നു. ഇതിൻെറ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ യു.പി പൊലീസിൻെറ നടപടിക്കെതിരെ പ്രതിഷേധം വ്യാപകമാകുകയാണ്​.

സാധനങ്ങൾ എടുത്തുകൊണ്ടു പോകുന്ന പൊലീസുകാരെ ‘ഉത്തർപ്രദേശിലെ കവർച്ചാ പൊലീസ്​’ എന്ന്​ വിളിച്ച്​ പ്രതിഷേധിക്കുന്ന സ്​ത്രീയേയും വീഡിയോയിൽ കാണാം. പൊലീസ്​ എത്തും വരെ തികച്ചും സമാധാനപരമായിട്ടായിരുന്നു പ്രതിഷേധക്കാർ അണിനിരന്നത്​. പൊലീസ്​ നടപടി ഇവിടെ നേരിയ സംഘർഷാവസ്​ഥക്കിടയാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ യു.പിയിൽ നടക്കുന്ന സമരങ്ങൾ നേരിടാൻ പൊലീസ്​ നടത്തുന്ന ഇടപെടലുകൾ ഇതോടകം ഏറെ പ്രതിഷേധത്തിന്​ ഇടയാക്കിയിട്ടുണ്ട്​.

Tags:    
News Summary - CAA stir: UP Police confiscates food items, blankets from protesting women at Lucknow's Ghanta Ghar -India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.