മം​ഗ​ളൂ​രു​ വെടിവെപ്പ്: 10 ലക്ഷം സർക്കാർ സഹായധനം പ്രഖ്യാപിച്ചു

മം​ഗ​ളൂ​രു​: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തിലുണ്ടായ പൊ​ലീ​സ്​ വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ടവരുടെ കുടുംബങ്ങൾക്ക് സഹായധനം പ്രഖ്യാപിച്ചു. 10 ലക്ഷം രൂപ വീതമാണ് കർണാടക സർക്കാർ സഹായധനം പ്രഖ്യാപിച്ചത്.

വ്യാ​​ഴാ​​ഴ്ച വൈ​​കീ​​ട്ട്​ മം​​ഗ​​ളൂ​​രു ടൗ​​ൺ​​ഹാ​​ൾ പ​​രി​​സ​​ര​​ത്താ​​ണ് പ്ര​​ക്ഷോ​​ഭ​​ക​​ർ​​ക്കു നേരെ ​െപാ​​ലീ​​സ് വെ​​ടി​​യു​​തി​​ർ​​ത്ത​​ത്. മം​​ഗ​​ളൂ​​രു കു​​ദ്രോ​​ളി​​യി​​ലെ നൗ​​ഫ​​ൽ (20), ക​​ന്ത​​ക്കി​​ലെ അ​​ബ്​​​ദു​​ൽ ജ​​ലീ​​ൽ (40) എ​​ന്നി​​വരാണ് മരിച്ചത്. വെ​​ടി​​യേ​​റ്റു​​വീ​​ണ ഇ​​വ​​രെ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ തൊ​​ട്ട​​ടു​​ത്ത സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.

അതേസമയം, മംഗളൂരു നഗരത്തിൽ പ്രഖ്യാപിച്ച കർഫ്യൂവിൽ ഇളവ് വരുത്തി. വൈകീട്ട് ആറു മണിവരെയാണ് ഇളവ് പ്രഖ്യാപിച്ചത്. നാളെ മുതൽ കർഫ്യൂ ഉണ്ടാവില്ലെങ്കിലും നിരോധനാജ്ഞ തുടരും. ദക്ഷിണ കന്നഡ ജില്ലയിൽ രണ്ടു ദിവസമായി ഏർപ്പെടുത്തിയ ഇന്‍റർനെറ്റ് നിരോധനവും പിൻവലിച്ചു.

അതിനിടെ, കർണാടക മുൻ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടവരുെട വീടുകൾ സന്ദർശിച്ചു.

Tags:    
News Summary - CAA Mangaluru Shoot Karnataka Govt Compensation -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.