ബംഗ്ലാദേശിൽ നിന്നു വന്നവർ ഇന്ത്യൻ പൗരന്മാർ -മമത

കലിയഗഞ്ച്​: ബംഗ്ലാദേശിൽനിന്ന്​ വരുകയും ഇവിടെ തെരഞ്ഞെടുപ്പിൽ വോട്ട്​ ​രേഖപ്പെടുത്തുകയും ചെയ്​തവർ ഇന്ത്യൻ പൗരന്മാരാണെന്നും അവർ വീണ്ടും പൗരത്വത്തിന്​ അപേക്ഷിക്കേണ്ടതില്ലെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ബംഗാളിൽ നിന്ന്​ ഒരാളെപ്പോലും പുറത്താക്കില്ല. സംസ്​ഥാനത്ത്​ ജീവിക്കുന്ന ഒരു അഭയാർഥിക്കും പൗരത്വം ലഭിക്കാതിരിക്കില്ല.

നിങ്ങൾക്കൊരു വിലാസമുണ്ട്​,​ റേഷൻ കാർഡുണ്ട്​, വോട്ടർ കാർഡുണ്ട്​, ഡ്രൈവിങ്​ ലൈസൻസുണ്ട്​, ഇനി ബി.ജെ.പി പറയുന്ന ആ പുതിയ കാർഡും കൂടി​ വേണ്ട -പൊതുപരിപാടിയിൽ മമത പറഞ്ഞു. ഡൽഹി കലാപത്തിൽ മോദി ഗവൺമ​െൻറിനെ അപലപിച്ച മമത ബംഗാളിനെ ഡൽഹിയാക്കാൻ അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.

Tags:    
News Summary - CAA Bangladesh Indian Citizenship Mamata Banerjee -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.