ഉപതെരഞ്ഞെടുപ്പ്: ഈറോഡിൽ ഡി.എം.കെക്കും മിൽകിപൂരിൽ ബി.ജെ.പിക്കും ലീഡ്

ന്യൂഡൽഹി: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തർപ്രദേശിലെ മിൽകിപൂരിൽ ബി.ജെ.പിയുടേയും ഇറോഡിൽ ഡി.എം.കെയുടേയും സ്ഥാനാർഥികൾ ലീഡ് ചെയ്യുന്നു. 

ഈ​റോ​ഡ് ഈ​സ്റ്റ് നി​യ​മ​സ​ഭ മ​ണ്ഡ​ലത്തിൽ പാ​ർ​ട്ടി പ്ര​ചാ​ര​ണ വി​ഭാ​ഗം ജോയിന്‍റ് ​സെ​ക്ര​ട്ട​റി വി.​സി. ച​ന്ദ്ര​കു​മാ​ർ ആണ് ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​. തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​ഖ്യ പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ അ​ണ്ണാ ഡി.​എം.​കെ സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തിയിട്ടില്ല. എന്നാൽ, നാം തമിഴർ കച്ചിയുടെ (എൻ.ടി.കെ) എം.കെ. സീതാലക്ഷ്മി മത്സര രംഗത്തുണ്ട്.

അ​ടു​ത്ത വ​ർ​ഷം നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ലും ഭ​ര​ണ​ക​ക്ഷി​യാ​യ ഡി.​എം.​കെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ധി​കാ​രം ദു​രു​പ​യോ​ഗി​ക്കു​മെ​ന്ന് ആ​രോ​പി​ച്ചു​മായിരുന്നു അ​ണ്ണാ ഡി.​എം.​കെ ബ​ഹി​ഷ്ക​രണം. സീ​മാ​ന്‍റെ നാം ​ത​മി​ഴ​ർ പാ​ർ​ട്ടി മ​ത്സ​രി​ക്കുന്നുണ്ട്.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ഇ.​വി.​കെ.​എ​സ്. ഇ​ള​ങ്കോ​വ​ൻ അ​ന്ത​രി​ച്ച ഒ​ഴി​വി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. കോ​ൺ​ഗ്ര​സ് സി​റ്റി​ങ് സീ​റ്റ് ഡി.​എം.​കെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. 14 വർഷം ഇ​ള​ങ്കോ​വ​ൻ ആയിരുന്നു ഈറോഡിലെ എം.എൽ.എ.

2011-16 കാ​ല​യ​ള​വി​ൽ ഇ​തേ മ​ണ്ഡ​ല​ത്തി​ൽ​ നി​ന്ന് വി.​സി. ച​ന്ദ്ര​കു​മാ​ർ എം.​എ​ൽ.​എ​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. അ​ന്ത​രി​ച്ച ഡി.​എം.​ഡി.​കെ സ്ഥാ​പ​ക നേ​താ​വ് വി​ജ​യ്കാ​ന്തി​ന്‍റെ വി​ശ്വ​സ്ത​നാ​യി​രു​ന്ന ച​ന്ദ്ര​കു​മാ​ർ പി​ന്നീ​ട് ഡി.​എം.​കെ​യി​ൽ ചേ​രു​ക​യാ​യി​രു​ന്നു.

സമാജ് വാദി പാർട്ടിയും ബി.ജെ.പിയും തമ്മിൽ അഭിമാന പോരാട്ടമാണ് മിൽകിപൂരിൽ നടക്കുന്നത്. എസ്.പിക്ക് വേണ്ടി അജിത് പ്രസാദും ബി.ജെ.പിക്ക് വേണ്ടി ചന്ദ്രഭാനു പാസ്വാനുമാണ് സ്ഥാനാർഥികൾ. 2022 നിയമസഭ തെരഞ്ഞെടുപ്പിൽ അയോധ്യ ജില്ലയിൽ ബി.ജെ.പി പരാജയപ്പെട്ട ഏക സീറ്റാണ് മിൽകിപൂർ.

രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യ (ഫൈസാബാദ്) ലോക്സഭ സീറ്റിൽ എസ്.പിയുടെ അവദേശ് പ്രസാദ് വിജയിച്ചതിനെ തുടർന്നാണ് മിൽകിപൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി എം.എൽ.എ ഗോരഖ്നാഥിനെയാണ് അവദേശ് പ്രസാദ് പരാജയപ്പെടുത്തിയത്.

Tags:    
News Summary - Bypoll Results: BJP Leads In UP's Milkipur, DMK Eyes Tamil Nadu's Erode Seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.