Posted On
date_range Updated On
date_range ഉപതെരഞ്ഞെടുപ്പ്: പത്രിക നൽകി കൽപന സോറൻ
റാഞ്ചി: ഝാർഖണ്ഡിലെ ഗാണ്ഡെ നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന പത്രിക നൽകി. മുഖ്യമന്ത്രി ചംപായ് സോറനൊപ്പമെത്തിയാണ് കൽപന പത്രിക സമർപ്പിച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിനൊപ്പം മേയ് 20നാണ് ഇവിടെ വോട്ടെടുപ്പ്. ജെ.എം.എം എം.എൽ.എ സർഫറാസ് അഹ്മദിന്റെ രാജിയെ തുടർന്നാണ് ഈ സീറ്റിൽ ഒഴിവു വന്നത്. എം.ടെക്, എം.ബി.എ ബിരുദ ധാരിയാണ് കൽപന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.