ന്യൂഡൽഹി: സംരക്ഷിതസ്മാരകങ്ങളോടുചേർന്ന നിരോധിതമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്താൻ കേന്ദ്രസർക്കാറിന് അധികാരംനൽകുംവിധം നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. കേന്ദ്രസർക്കാർ ഫണ്ട് നൽകുന്ന അടിസ്ഥാനസൗകര്യവികസനപദ്ധതികൾ ഇനി ഇത്തരം സ്മാരകങ്ങളോടുചേർന്ന് നടപ്പാക്കാം. ദേശീയ പ്രാധാന്യമുള്ള പൊതുനിർമാണങ്ങൾ നടത്താൻ അനുവാദം നൽകുന്നതാണ് നിയമഭേദഗതി. പൗരാണികസ്മാരകങ്ങളും ആർക്കിയോളജിക്കൽ പ്രദേശങ്ങളുമായി ബന്ധപ്പെട്ട നിയമമാണ് ഭേദഗതി ചെയ്യുന്നത്.
നിലവിലെ സംരക്ഷിതസ്മാരകങ്ങളുടെ കെട്ടുറപ്പും സൗന്ദര്യവും അപകടത്തിലാക്കാൻ ഇത്തരം നിർമാണങ്ങൾ ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സംരക്ഷിതസ്മാരകങ്ങൾക്കുചുറ്റും 100 മീറ്ററാണ് നിരോധിതമേഖല. ഇൗ ഭാഗത്ത് അറ്റകുറ്റപ്പണിക്കും നവീകരണത്തിനും മാത്രമാണ് ഇപ്പോൾ അനുമതി. ഇത് അടിസ്ഥാനസൗകര്യപദ്ധതികൾ നടപ്പാക്കാൻ തടസ്സം സൃഷ്ടിക്കുന്നതായി മന്ത്രിസഭയോഗത്തിനു ശേഷം ഉൗർജമന്ത്രി പിയൂഷ് ഗോയൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
പൊതുസുരക്ഷ മുൻനിർത്തിയാണ് പ്രധാനമായും ഇത്തരം നിർമാണങ്ങൾ. നിർമാണ പ്രവർത്തനങ്ങൾ സ്മാരകത്തിെൻറ കെട്ടുറപ്പിനെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുൻകരുതൽ സ്വീകരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. ആർക്കിയോളജിക്കൽസർവേ ഒാഫ് ഇന്ത്യയുടെ കീഴിൽ രാജ്യത്ത് 3686 സ്മാരകങ്ങളും പ്രദേശങ്ങളുമാണ് കേന്ദ്രം ഇേപ്പാൾ സംരക്ഷിച്ചുവരുന്നത്. പരിപാലന ഉത്തരവാദിത്തം ആർക്കിയോളജിക്കൽ സർവേ ഒാഫ് ഇന്ത്യക്കാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.