ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത് രാജ്യത്തിൻെറ വികസനത്തെ ത്വരിതപ്പെടുത്തുന്ന ബജറ്റാണെന്ന ് പ്രധാനമന്ത്രി നരേന്ദ്രമോദി. 21ാം നൂറ്റാണ്ടിെൻറ പ്രതീക്ഷകളെ സഫലീകരിക്കുന്ന ബജറ്റാണ് ഇത്. കാർഷിക മേഖലയിലെ മാറ്റങ്ങളിലൂടെ പുതിയ ഇന്ത്യക്കായുള്ള രൂപരേഖയാണ് ബജറ്റെന്നും മോദി പറഞ്ഞു.
ബജറ്റിലൂടെ പാവപ്പെട്ടവർക്കും മധ്യവർഗക്കാർക്കും ഗുണം ലഭിക്കും. നികുതി ഘടനകളെ ഏറ്റവും ലളിതമാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ ആധുനികവത്കരിക്കും. രാജ്യത്തിനായി സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുമെന്നും വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുമെന്നും മോദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.