കോൺഗ്രസ്​ പുറത്ത്​ വിട്ടത്​ വ്യാജ രേഖകളെന്ന്​ യെദിയൂരപ്പ

ന്യൂഡൽഹി: തനിക്കെതിരെ കോൺഗ്രസ്​ ഇന്ന്​ പുറത്ത്​ വിട്ട രേഖകൾ വ്യാജമാണെന്ന്​ ബി.ജെ.പി നേതാവും കർണാടക മുൻ മുഖ്യ മന്ത്രിയുമായ ബി.എസ്​ യെദിയൂരപ്പ. ഈ രേഖകളെ കുറിച്ച്​ മുമ്പ്​ തന്നെ അന്വേഷണം നടത്തി വ്യാജമാണെന്ന്​ തെളിയിക്കപ് പെ​ട്ടതാ​െണന്നും അദ്ദേഹം പറഞ്ഞു.

നരേന്ദ്രമോദിയുടെ പ്രശസ്​തിയിൽ അസ്വസ്ഥരായത്​ കൊണ്ടാണ്​ കോൺഗ്രസ്​ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം വ്യക്​തമാക്കി. 2019 ലോക്​സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്​ പരാജയപ്പെടുമെന്ന്​ ഭയമുണ്ടെന്നും യെദിയൂരപ്പ പറഞ്ഞു.

അതേസമയം, കോൺഗ്രസ്​ വ്യാജ വാർത്ത പ്രചരിപ്പിക്കുകയാണെന്ന്​ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്​ ആരോപിച്ചു. ഡി.കെ ശിവകുമാർ കൊടുത്ത രേഖകളാണ്​ കാരവൻ പുറത്ത്​ വിട്ടത്​. കേസിൽപ്പെട്ട ബന്ധുക്കളെ രക്ഷിക്കാനാണ്​ രാഹുൽ ഗാന്ധിയുടെ ശ്രമമെന്നും രവിശങ്കർ പ്രസാദ്​ ആരോപിച്ചു.

Tags:    
News Summary - BSY Calls ‘Yeddy Diaries’ Report Fake-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.