ന്യൂഡൽഹി: രാജ്യത്ത് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡിന്‍റെ (ബി.എസ്.എന്‍.എൽ) 4ജി സംവിധാനം പൂർണതയിലേക്ക്. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ബി.എസ്.എന്‍.എല്‍ ടവറുകള്‍ സ്ഥാപിക്കുന്നത്. സി-ഡോട്ടും ബി.എസ്.എന്‍.എല്ലും തേജസ് നെറ്റ്‌വര്‍ക്കും ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസും (ടി.സി.എസ്) ചേര്‍ന്നാണ്ബി.എസ്.എന്‍.എല്ലിനായി 4ജി ടവറുകള്‍ സ്ഥാപിക്കുന്നത്. 22 മാസം കൊണ്ടാണ് രാജ്യത്തെ ആദ്യ തദ്ദേശീയ 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചത്.
ഒരു ലക്ഷം 4ജി സൈറ്റുകള്‍ ലക്ഷ്യമിടുന്ന ബി.എസ്.എന്‍.എല്‍ ഇതിനകം 93,450 ടവറുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനിയുമേറെ മുന്നേറാനുണ്ട്. എങ്കിലും ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കി. പ്രാദേശികമായ 4ജി സാങ്കേതികവിദ്യയുള്ള അഞ്ചാമത്തെ രാജ്യമാണ് ഇന്ത്യ. ചൈന (വാവെയ്, ZTE), ഫിന്‍ലാന്‍ഡ് (നോക്കിയ), സ്വീഡന്‍ (എറിക്സണ്‍), ദക്ഷിണ കൊറിയ (സാംസങ്) എന്നീ രാജ്യങ്ങളാണ് പ്രാദേശികമായി 4ജി സാങ്കേതികവിദ്യ വികസിപ്പിച്ച മറ്റ് നാല് രാജ്യങ്ങള്‍.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസിന്‍റെ നേതൃത്വത്തിലുള്ള കണ്‍സോഷ്യമാണ് രാജ്യത്ത് ബി.എസ്.എൻ. എല്ലിനായി 4ജി നെറ്റ്‌വര്‍ക്ക് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്ത് ഒരു ലക്ഷം 4ജി ടവറുകള്‍ സ്ഥാപിക്കുകയാണ് ഈ കണ്‍സോഷ്യത്തിന്‍റെ ലക്ഷ്യം. 18,685 സൈറ്റുകളിലേക്കായുള്ള 4ജി മൊബൈല്‍ നെറ്റ്‌വര്‍ക്ക് സ്ഥാപനത്തിനും മെയിന്‍റനന്‍സിനുമായി ടാറ്റ കൺസൾട്ടൻസി സർവീസസിന് 2,903 കോടി രൂപയുടെ അഡ്വാൻസ് പർച്ചേസ് ഓർഡർ (എ.പി.ഒ) ബി.എസ്.എൻ.എൽ അടുത്തിടെ നല്‍കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.