ഗാന്ധിക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹ നിയമം ഇപ്പോഴും തുടരുന്നതെന്തിന്​? -ചീഫ്​ ജസ്റ്റിസ്​ എൻ.വി.രമണ

ന്യൂ​ഡ​ൽ​ഹി: സ്വാ​ത​ന്ത്ര്യ​സ​മ​രം അ​ടി​ച്ച​മ​ർ​ത്താ​ൻ ഗാന്ധിജിക്കും ബാലഗംഗാധര തിലകനുമെതിരെ ബ്രി​ട്ടീ​ഷു​കാ​ർ ഉ​പ​യോ​ഗി​ച്ച രാ​ജ്യ​േ​ദ്രാ​ഹ നി​യ​മം, സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച്​ 75 വ​ർ​ഷ​ത്തി​നു​ശേ​ഷ​വും തു​ട​രു​ന്ന​ത്​ എ​ന്തി​നെ​ന്ന്​ ​ സു​പ്രീം​കോ​ട​തി. രാ​ജ്യ​ദ്രോ​ഹ നി​യ​മ​ത്തി​‍െൻറ ഭ​ര​ണ​ഘ​ട​ന സാ​ധു​ത ചോ​ദ്യം ചെ​യ്​​ത്​ റി​ട്ട. മേ​ജ​ർ ജ​ന​റ​ൽ എ​സ്.​ജി. വൊം​ബാ​ട്​​കെ​രെ ന​ൽ​കി​യ ഹ​ര​ജി പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു കോ​ട​തി.

"സ്വാതന്ത്ര്യസമരം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന കൊളോണിയൽ നിയമമാണിത്​. മഹാത്മാഗാന്ധിക്കും ബാല ഗംഗാധര തിലകനുമെതിരെ ഇത്​ പ്രയോഗിച്ചിട്ടുണ്ട്​. സ്വാതന്ത്ര്യം ​നേടി 75 വർഷത്തിനുശേഷവും ഈ നിയമം ആവശ്യമാണോ?" -ചീഫ് ജസ്റ്റിസ്​ ചോദിച്ചു.

ഭ​ര​ണ​കൂ​ട​മോ ഏ​തെ​ങ്കി​ലും പാ​ർ​ട്ടി​യോ ഒ​രു ശ​ബ്​​ദം കേ​ൾ​ക്കാ​ൻ ഇ​ഷ്​​ട​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ അ​ത്ത​രം ആ​ളു​ക​ളെ കു​ടു​ക്കാ​ൻ ഇൗ ​നി​യ​മം ഉ​പ​യോ​ഗി​ക്കു​ന്ന​ സാ​ഹ​ച​ര്യ​മു​ണ്ടെ​ന്നും​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ തു​റ​ന്ന​ടി​ച്ചു. രാ​ജ്യ​ദ്രോ​ഹ നി​യ​മം (124 എ) ​വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത്​ ഒാ​ർ​മി​പ്പി​ച്ച സു​പ്രീം​കോ​ട​തി ഇ​ത്​ പി​ൻ​വ​ലി​ക്കു​ന്ന കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​റി​െൻറ മ​റു​പ​ടി​യും തേ​ടി. അ​ക്കാ​ര്യം​ തീ​രു​മാ​നി​ക്കേ​ണ്ട​തു​ണ്ട്​ എ​ന്നാ​യി​രു​ന്നു അ​റ്റോ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ലി​‍െൻറ മ​റു​പ​ടി. സാ​മ്രാ​ജ്യ​ത്വ നി​യ​മ​മാ​ണ്​ 124 എ ​എ​ന്നും കോ​ട​തി എ.​ജി​യെ ഒാ​ർ​മി​പ്പി​ച്ചു.

ഇൗ ​വ​കു​പ്പ്​ ചു​മ​ത്തി​യ​തി​െൻറ ച​രി​ത്രം ​നോ​ക്കി​യാ​ൽ, ഒ​രു വ​സ്​​തു​വു​ണ്ടാ​ക്കാ​ൻ കൊ​ടു​ത്ത വാ​ൾ ഉ​പ​യോ​ഗി​ച്ച്​ ആ​ശാ​രി മു​ഴു​വ​ൻ വ​ന​വും വെ​ട്ടി​മു​റി​ച്ച പോ​ലെ​യാ​ണെ​ന്ന്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ തു​ട​ർ​ന്നു. താ​ൻ ഏ​തെ​ങ്കി​ലും സ​ർ​ക്കാ​റി​നെ​യോ ഭ​ര​ണ​കൂ​ട​ത്തെ​യോ കു​റ്റ​പ്പെ​ടു​ത്തു​ക​യ​ല്ല. നി​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു​ പ​റ​യ​െ​ട്ട, നി​യ​മം ന​ട​പ്പാ​ക്കു​ന്ന അ​ധി​കാ​രി​ക​ളും ഏ​ജ​ൻ​സി​ക​ളു​മാ​ണ്​ ഇ​ത്​ ദു​രു​പ​യോ​ഗം ചെ​യ്യ​ു​ന്ന​ത്. ​െഎ.​ടി നി​യ​മ​ത്തി​ലെ 66 എ ​വ​കു​പ്പ്​ റ​ദ്ദാ​ക്കി​യി​ട്ടും അ​ത്​ ഉ​പ​യോ​ഗി​ച്ച്​ ആ​ളു​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യു​ന്ന​തു നോ​ക്കൂ. അ​വി​ടെ​യാ​ക്കെ ഇ​ത്ത​രം വ​കു​പ്പു​ക​ളു​ടെ ദു​രു​പ​യോ​ഗ​മാ​ണ് ന​ട​ക്കു​ന്ന​ത്​. -ചീ​ഫ്​ ജ​സ്​​റ്റി​സ്​ പ​റ​ഞ്ഞു.

ധാരാളം​ നിയമങ്ങൾ റദ്ദാക്കിയിട്ടും ഇത്​ മാത്രം ബാക്കിയാക്കുന്നതെന്തിന്​? 

കാലഹരണപ്പെട്ട ഒരുപാട്​ നിയമങ്ങൾ റദ്ദാക്കുകയും പരിഷ്​കരിക്കുകയും ചെയ്​ത ഭരണകൂടം എന്തുകൊണ്ടാണ്​ രാജ്യദ്രോഹ നിയമം പുനഃപരിശോധിക്കാത്തതെന്ന്​ സി.ജെ.ഐ ചോദിച്ചു. പൂർണമായും റദ്ദാക്കുന്നതിനുപകരം മാനദണ്ഡങ്ങളും മാർഗനിർദ്ദേശങ്ങളും സർക്കാറിന്​ മുമ്പാകെ നിർദേശിക്കു​െമെന്ന് എജി വേണുഗോപാൽ അറിയിച്ചു. തുടർന്ന് ഈ വിഷയത്തിൽ കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് നൽകി. അടുത്ത വാദം കേൾക്കുന്ന തീയതി പിന്നീട് അറിയിക്കും.

രാജ്യദ്രോഹ നിയമത്തെ ചോദ്യം ചെയ്ത് ലഭിച്ച മറ്റൊരു മറ്റൊരു അപേക്ഷയിൽ കേന്ദ്രത്തിന്‍റെ പ്രതികരണം ഏപ്രിൽ 30ന് സുപ്രീം കോടതി തേടിയിരുന്നു. കിഷോർചന്ദ്ര വാങ്വിം, കനയ്യ ലാൽ ശുക്ല എന്നീ രണ്ട് മാധ്യമപ്രവർത്തകർ സമർപ്പിച്ച ഹരജിയിലായിരുന്നു ഈ നടപടി. സർക്കാറിനെ വിമർശിക്കുന്നത്​ രാജ്യദ്രോഹമല്ലെന്നും കഴിഞ്ഞ ദിവസം വിനോദ് ദുവ കേസിൽ പ​രമോന്നത കോടതി വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - British used sedition law against Gandhi & Tilak, do we need it now, CJI Ramana asks Centre

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.