ലൈംഗികാതിക്രമ ആരോപണമുന്നയിച്ച ഗുസ്തി താരങ്ങൾക്കെതിരെ ബ്രിജ്​ ഭൂഷൺ ഹൈകോടതിയിൽ

ന്യൂഡല്‍ഹി: വാദിയെ പ്രതിയാക്കാനുളള നീക്കത്തിൽ, തനിക്കെതി​രെ ലൈംഗികാതിക്രമങ്ങൾ ആരോപിച്ച ഗുസ്തി താരങ്ങൾക്കെക്കെതിരെ കേസെടുക്കണമെന്ന ആവ​ശ്യവുമായി റെസ്ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൺ ശരണ്‍ സിങ്ങ് ഡൽഹി ഹൈകോടതിയെ സമീപിച്ചു.

ലൈംഗികാരോപണം ഉന്നയിച്ചത് തന്റെ പക്കൽ നിന്ന് പണം തട്ടാനാണെന്നും ബി.ജെ.പി ​നേതാവിന്റെ ഹരജിയിലുണ്ട്.

ഫെഡറേഷൻ പ്രവർത്തനങ്ങൾ സസ്​പെൻഡ് ചെയ്യാനും ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ അന്വേഷിക്കാനും ഒളിമ്പ്യൻ ബോക്സർ മേരി കോമിന്റെ നേതൃത്വത്തിൽ മേൽനോട്ട സമിതിയെ കായിക മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. ​അതിനിടയിലാണ് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക് എന്നിവരടക്കമുള്ള മുന്‍നിര ഗുസ്തി താരങ്ങള്‍ക്കെതിരേ എഫ്‌.ഐ.ആര്‍ ഇടണമെന്നാവശ്യപ്പെട്ട് ഡല്‍ഹി ഹൈകോടതിയില്‍ ബ്രിജ് ഭൂഷണെത്തിയത്.

ലൈംഗികാതിക്രമങ്ങള്‍ ആരോപിച്ച് പണം തട്ടിയെടുക്കാനും ബ്ലാക്ക് മെയില്‍ ചെയ്യാനുമാണ് ഗുസ്തി താരങ്ങളുടെ ശ്രമമെന്നും എല്ലാം കെട്ടിച്ചമച്ചതാണെന്നും ബി.ജെ.പി എം.പി ആരോപിച്ചു. 

Tags:    
News Summary - Brij Bhushan in High Court against wrestlers who made allegations of sexual assault

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.