സ്ത്രീധനം കൂടുതൽ വേണമെന്ന് വരൻ; വധുവിന്‍റെ പിതാവ് ആത്മഹത്യക്ക്  ശ്രമിച്ചു

ബാന്ദ(ഉത്തർപ്രദശ്):  വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ, സ്ത്രീധനം പോരെന്ന് പേരിൽ വരൻ വിവാഹം ഒഴിഞ്ഞതിൽ മനം നൊന്ത് വധുവിന്‍റെ പിതാവ് ആത്മഹത്യക്ക് ശ്രമിച്ചു.  ഉത്തർ പ്രദേശിലെ ദാൽപയിലാണ് സംഭവം.  

വിവാഹത്തിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ സ്ത്രീധനമായി അഞ്ച് ലക്ഷം രൂപ അധികം നൽകണമെന്ന് വരന്‍റെ ബന്ധുക്കൾ ആവശ്യപ്പെടുകയായാരുന്നു. എന്നാൽ ഇൗ തുക തനിക്ക് നൽകാനുള്ള ശേഷിയില്ലെന്ന് വധുവിന്‍റെ പിതാവ് പറഞ്ഞെങ്കിലും വരന്‍റെ ബന്ധുക്കൾ കൂട്ടാക്കാൻ തയ്യാറായില്ല. 

നേരത്തെ സ്ത്രീധനമായി ഒരു ലക്ഷം രൂപ വരന് നൽകിയിരുന്നു. അതേസമയം വധുവിന്‍റെ പിതാവ്  ആത്മഹത്യക്ക് ശ്രമിക്കുന്നത്  ബന്ധുക്കൾ കണ്ടതോടെയാണ് അനിഷ്ട സംഭവം ഒഴിവായത്. 


 

Tags:    
News Summary - Bride's father attempts suicide after groom cancels marriage over dowry- India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.