റിസോർട്ടിൽ ഉൗഞ്ഞാലാടിയും വോളിബോൾ കളിച്ചും തമിഴ്​ എം.എൽ.എമാർ 

പുതുച്ചേരി: തമിഴ്​നാട്ടിൽ അണ്ണാ ഡി.എം.കെ ലയനത്തെ തുടർന്ന്​ എടപ്പാടി പളനിസാമി സർക്കാറിനെ മുൾമുനയിൽ നിർത്തി റി​സോർട്ട്​ ജീവിതം ആഘോഷിക്കുകയാണ്​ ടി.ടി.വി ദിനകരൻ പക്ഷ എം.എൽ.എമാർ. മുഖ്യമന്ത്രി പളനിസാമിക്കുള്ള പിന്തുണ പിൻവലിച്ച്​ അവിശ്വാസപ്രമേയം കൊണ്ടുവരണമെന്ന ആവശ്യവുമായി മു​ന്നോട്ടുവന്ന എം.എൽ.എമാരെ ദിനകരൻ പോണ്ടിച്ചേരിയിലെ​ റിസോർട്ടിലേക്ക്​ മാറ്റുകയായിരുന്നു. 
പോണ്ടിച്ചേരിയിലെ ആഢംബര റിസോർട്ടായ വിൻറ്​ഫ്​ളവർ റിസോർട്ട്​ സ്​പായിലാണ്​ എം.എൽ.എമാരുടെ സുഖവാസം. വോളിബോൾ കളിച്ചും ഉൗഞ്ഞാലിയും ഒഴിവുവേളകൾ ആഘോഷമാക്കുന്ന ദൃശ്യങ്ങളാണ്​ പുറത്തുവന്നിരിക്കുന്നത്​. 

‘‘വോട്ടർമാരോട്​ ബഹുമാനമില്ലാത്തതുകൊണ്ടല്ല റിസോർട്ടിൽ താമസിക്കുന്നത്​. ചർച്ചകൾക്കായി ദിനകരൻ അടുത്തു തന്നെ ഇവിടെ എത്തും. അതുവരെയുള്ള ദിവസങ്ങൾ സ്വസ്ഥമായി കഴിയുകയാണ്​’’–എം.എൽ.എമാർ വാർത്താ ഏജൻസിയോട്​ പ്രതികരിച്ചു. 

രണ്ടു ദിവസത്തെ ഒഴിവുവേളയാണ്​ തങ്ങൾ ആസ്വദിക്കുന്നത്​. തങ്ങളെ സ്വാധീനിക്കാൻ ഒ.പന്നീർശെൽവം വിഭാഗത്തിനോ എടപ്പാടി വിഭാഗത്തിനോ കഴിയില്ല. എം.എൽ.എമാരുടെ കൂറുമാറ്റം ഒഴിവാക്കാനാണ്​ റിസോർട്ടിലേക്ക്​ മാറ്റിയെന്നത്​ മാധ്യമ സൃഷ്​ടിയാണെന്നും അവർ പറഞ്ഞു. 
എ.​െഎ.എ.ഡി.എം.കെ സർക്കാറിനെ അട്ടിമറിക്കുകയല്ല, അഴിമതിക്കാരനും സ്വജനപക്ഷപാതിയുമായ പളനിസാമിയുടെ രാജിയാണ്​ ആവ​ശ്യപ്പെടുന്നതെന്നും എം.എൽ.എമാർ വ്യക്തമാക്കി. 

134 അംഗ നിയമസഭയിൽ 117  അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിലേ  സർക്കാറിന്​ വിശ്വാസവോട്ട്​ നേടാൻ കഴിയൂ. ഇൗ സാഹചര്യത്തിൽ  19 എം.എൽ.എമാർ പിൻമാറിയാൽ സർക്കാറിന്​ അത്​ തിരിച്ചടിയാകും. 
 

Tags:    
News Summary - In Break From Politics, AIADMK Lawmakers Enjoy Swings And Volleyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.