പട്ന: അടുത്ത തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ താൻ മൽസരിക്കുമെന്ന് ബലാൽസംഗ കേസിലെ പ്രതി. ബിഹാർ മുസഫർപൂരിലെ അഭയ കേന്ദ്രത്തിൽ 34 പെൺകുട്ടികൾ ബലാൽസംഗം ചെയ്യപ്പെട്ട കേസിലെ പ്രതി ബ്രജേഷ് കുമാർ താക്കൂർ ആണ് ഇൗ അവകാശവാദവുമായി രംഗത്തെത്തിയത്. തെൻറ അറസ്റ്റ് രാഷ്ട്രീയ ഗുഢാലോചനയാണ്. താൻ പറയുന്നത് സ്ഥിരീകരിക്കാൻ കേസ് ഡയറി വായിച്ചു നോക്കാമെന്നും ഒരു പെൺകുട്ടി പോലും തനിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
താൻ കോൺഗ്രസിൽ ചേരാനും അടുത്ത തെരഞ്ഞെടുപ്പിൽ മുസഫർപൂരിൽ നിന്ന് മൽസരിക്കാനും തയ്യാറെടുക്കുകയാണ്. കോൺഗ്രസ്സുമായി ഇക്കാര്യത്തിലുള്ള ചർച്ച അന്തിമ ഘട്ടത്തിലെത്തി നിൽക്കുകയാണ്. ഇക്കാര്യങ്ങൾ അറിഞ്ഞ എതിരാളികൾ ഗൂഢാലോചന ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും ബ്രജേഷ് താക്കൂർ പറഞ്ഞു. ബ്രജേഷിെൻറ അടുത്ത അനുയായിയായി കണക്കാക്കുന്ന മധു എന്നയാളെ കുറിച്ച് ചോദിച്ചപ്പോൾ അറിയില്ലെന്നായിരുന്നു മറുപടി. സ്ഥാപനത്തിെൻറ പ്രവർത്തന രീതികളെ കുറിച്ച് പൊലീസ് അന്വേഷിച്ചു തുടങ്ങിയപ്പോഴേക്ക് ഒളിവിൽ പോയ വ്യക്തിയാണ് മധു.
സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു െവർമ്മയുടെ ഭർത്താവ് ചന്ദേശ്വർ വെർമ്മയുമായി ഫോണിൽ സംസാരിച്ചിട്ടുണ്ടെന്ന കാര്യം ബ്രജേഷ് താക്കൂർ അംഗീകരിച്ചു. എന്നാൽ അത് രാഷ്ട്രീയ ചർച്ച മാത്രമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മെയ് 31നാണ് ബ്രിജേഷ് താക്കൂറിനെതിരെ പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.