ന്യൂഡൽഹി: ബ്രഹ്മോസ് മിസൈൽ സൈന്യത്തിന്റെ ഭാഗമായത് കോൺഗ്രസിന്റെ കാലത്തെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്. ബ്രഹ്മോസ് മിസൈൽ 2005ൽ ആണ് ഇന്ത്യൻ നാവികസേനയുടെ ഭാഗമായത്. 2007ൽ സൈന്യത്തിനും ലഭ്യമായി. 2012ൽ ആണ് മിസൈൽ വ്യോമസേനയുടെ ഭാഗമായത്. ഇതെല്ലാം നടന്നത് മൻമോഹൻ സിങ് സർക്കാറിന്റെ കാലത്താണ്.
രാജ്യത്ത് കോൺഗ്രസ് തുടക്കമിട്ട നയങ്ങളുടെയും നീക്കങ്ങളുടെയും തുടർച്ചയാണ് ബ്രഹ്മോസ് മിസൈൽ എന്ന വസ്തുത നിഷേധിക്കാനോ മായ്ക്കാനോ ആവില്ല. മൻമോഹൻ സിങ്ങിന്റെ നേതൃത്വമാണ് 2005ൽ ചരിത്രപരമായ ഇന്തോ-യു.എസ് ആണവ കരാർ യാഥാർഥ്യമാക്കിയത്. ഈ തീരുമാനമാണ് 11 വർഷങ്ങൾക്കു ശേഷം രാജ്യത്തിന് മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ (എം.ടി.സി.ആർ) അംഗത്വത്തിലേക്കുള്ള പാത തെളിച്ചതെന്നും ജയറാം രമേശ് എക്സിലെ കുറിപ്പിൽ പറഞ്ഞു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.