വ്യോമസേന വിമാനം തകർന്ന സംഭവം: രണ്ടു പൈലറ്റുമാരുടെയും മരണം സ്​ഥിരീകരിച്ചു

ന്യൂഡൽഹി: വ്യോമസേനയുടെ സുഖോയ്​ വിമാനം തകർന്നുവീണ സംഭവത്തിൽ മലയാളി ഉൾ​പ്പെടെ രണ്ടു പൈലറ്റുമാരുടെയും മരണം സ്​ഥിരീകരിച്ചു. കോഴിക്കോട്​ പന്തീരാങ്കാവ്​ സ്വദേശി ഫ്ലൈറ്റ്​ ലഫ്​റ്റനൻറ്​ അച്ചുദേവ്​ (27), സ്​ക്വാഡ്രൺ ലീഡർ ഡി. പങ്കജ്​ (36) എന്നിവരുടെ മരണമാണ്​ വ്യോമസേന ഒൗദ്യോഗികമായി സ്​ഥിരീകരിച്ചത്​. മൃതദേഹങ്ങൾ തേസ്​പുരിലെ വ്യോമതാവളത്തിലേക്ക്​ കൊണ്ടുവന്നു. 
മേയ്​ 23ന്​ നിരീക്ഷണ പറക്കലിനായി അസമിലെ തേസ്​പുർ വ്യോമതാവളത്തിൽനിന്ന്​ പറന്ന വിമാനം 60 കിലോമീറ്റർ അകലെ നിബിഡവനത്തിൽ തകർന്നുവീഴുകയായിരുന്നു. മേയ്​ 26നാണ്​ വിമാനത്തി​​​െൻറ അവശിഷ്​ടങ്ങൾ അസം^അരുണാചൽ അതിർത്തിയിൽ കണ്ടെത്തിയത്​. ഞായറാഴ്​ച ഫ്ലൈറ്റ്​ ഡാറ്റ റെക്കോഡറും മറ്റും കണ്ടെത്തി. ചൊവ്വാഴ്​ച രക്​തംപുരണ്ട ഷൂ, പകുതി കത്തിയ പാൻകാർഡ്​, ഒരു പൈലറ്റി​​​െൻറ പഴ്​സ്​ എന്നിവയും ലഭിച്ചു. അപകടസമയത്ത്​ രണ്ടുപേർക്കും വിമാനത്തിൽനിന്ന്​ പുറത്തുകടക്കാൻ സാധിച്ചി​ല്ലെന്നും ഗുരുതര പരിക്കിനെ തുടർന്നാണ്​ മരണമെന്നും വ്യോമസേന വൃത്തങ്ങൾ പറഞ്ഞു. 

Tags:    
News Summary - Both pilots of Su-30 aircraft which crashed approx 60 Km from Tezpur Airbase on 23 May died in crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.