ബംഗളൂരു: മംഗളൂരു വിമാനത്താവളത്തിൽ തിങ്കളാഴ്ച സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ ് കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്നു സംശയിക്കുന്നയാൾ പൊലീസിൽ കീഴടങ്ങി. ഉഡുപ്പി മ ണിപ്പാൽ സ്വദേശി ആദിത്യ റാവു (36) ആണ് ബുധനാഴ്ച രാവിലെ എട്ടരയോടെ ബംഗളൂരുവിൽ െഎ.ജി ന ീലാമണി രാജുവിെൻറ ഒാഫിസിൽ കീഴടങ്ങിയത്. തുടർന്ന് ബംഗളൂരു അൾസൂർ ഗേറ്റ് പൊലീസ് എത്തി അറസ്റ്റ് രേഖപ്പെടുത്തി.
മംഗളൂരു വിമാനത്താവളത്തിലെ ഇൻഡിഗോ കൗണ്ടറിന് സമീപം സ്ഫോടക വസ്തുക്കളടങ്ങിയ ബാഗ് വെച്ചത് താനാണെന്ന് പിടിയിലായയാൾ മൊഴി നൽകിയതായും കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലാണെന്നും ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇയാൾക്ക് ഏതെങ്കിലും സംഘടനയുമായി ബന്ധമുണ്ടെങ്കിൽ ഉചിതമായ ശിക്ഷ നൽകുമെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേർത്തു.
യുവാവിനെ ബംഗളൂരുവിലെ ഒന്നാം അഡീഷനൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയെങ്കിലും വ്യാഴാഴ്ച ൈവകീട്ട് അഞ്ചിനകം മംഗളൂരു ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കാനായിരുന്നു നിർദേശം. തുടർന്ന് കേസ് അന്വേഷിക്കുന്ന മംഗളൂരു പൊലീസ് ഇയാളെയും കൊണ്ട് മംഗളൂരുവിലേക്ക് തിരിച്ചു.
തിങ്കളാഴ്ചയാണ് മംഗളൂരു വിമാനത്താവളത്തിൽ ബോംബ് നിർമാണത്തിനുപയോഗിക്കുന്ന വസ്തുക്കളടങ്ങുന്ന ബാഗ് കണ്ടെത്തിയത്. തുടർന്ന് ഇവ വിമാനത്താവളത്തിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് ബോംബ് സ്ക്വാഡ് നിർവീര്യമാക്കുകയായിരുന്നു. ഇതിനുപിന്നാലെ ഇൻഡിഗോ എയർലൈൻസിൽ ബോംബുവെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശവും ലഭിച്ചിരുന്നു. ഇൗ രണ്ടു സംഭവങ്ങൾക്കുപിന്നിലും അറസ്റ്റിലായ ആദിത്യ റാവു ആണോ എന്നത് പൊലീസ് അന്വേഷിച്ചുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.