ഗോദാവരിയിൽ ബോട്ട്​ മറിഞ്ഞ്​ 40ഒാളം പേരെ കാണാതായി

അമരാവതി: ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ബോട്ട്​ മറിഞ്ഞ്​ 40ഒാളം പേരെ കാണാതായതായി റിപ്പോർട്ട്​. കിഴക്കൻ ഗോദാവരി ജില്ലയിലാണ്​ സംഭവം. 50 യാത്രക്കാരുമായി കൊണ്ടമോടലുവിൽ നിന്നു രാജമഹേന്ദ്രവാരത്തിലേക്കു പോവുകയായിരുന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഇതിൽ രണ്ട്​ സ്​ത്രീകളടക്കം 10പേർ നീന്തി രക്ഷപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്​. 

യാത്രക്കാരിൽ 20 പേർ കല്യാണ ചടങ്ങിൽ പ​െങ്കടുക്കാനെത്തിയവരാണ്​. കാണാതായവരിൽ കൂടുതലും ഗോ​ത്ര വിഭാഗക്കാരാണെന്നും സൂചനയുണ്ട്​. ശക്​തമായ കാറ്റിലകപ്പെട്ടാണ്​ ബോട്ട്​ മറിഞ്ഞത്​. സംഭവം നടന്നയുടനെ നാട്ടുകാരിൽ ചിലർ രക്ഷാപ്രവർത്തനം നടത്തിയതായി രക്ഷപെട്ടവരിൽ ചിലർ പറഞ്ഞു.

സംഭവത്തെ തുടർന്ന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു, ഉപമുഖ്യമന്ത്രി എൻ. ചിന രാജപ്പ എന്നിവർ ഗോദാവരി ജില്ലാ അധികൃതരുമായി ബന്ധപ്പെട്ട്​ വിശദാംശങ്ങൾ‌ ആരാഞ്ഞു. രക്ഷാപ്രവർത്തനത്തിനായി പ്രത്യേക സംഘത്തെ രംഗത്തിറക്കാനും മുഖ്യമന്ത്രി ജില്ലാ കലക്ടറോട് ഉത്തരവിട്ടിട്ടുണ്ട്​.ദേശീയ ദുരന്ത നിവാരണ സേന കാണാതായവർക്കായി തിരച്ചിൽ തുടങ്ങിയിട്ടുണ്ട്.

Tags:    
News Summary - boat capsizes in Godavari river-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.