'എതിർക്കുന്നവരെ നിശ്ശബ്ദരാക്കുക ലക്ഷ്യം, ക്രൂരമായ പൊലീസ് അധികാരത്തിന് അനുമതി നൽകുന്നു'

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെള്ളിയാഴ്ച ലോക്‌സഭയിൽ അവതരിപ്പിച്ച ഭാരതീയ ന്യായ സംഹിത ബില്ലിനെതിരെ വിമർശനവുമായി മുതിർന്ന അഭിഭാഷകനും രാജ്യസഭ എം.പിയുമായ കപിൽ സിബൽ. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പൊലീസ് അധികാരം ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ് നിയമമെന്ന് അദ്ദേഹം വിമർശിച്ചു. ഇന്ത്യൻ പീനൽ കോഡ്, ക്രിമിനൽ നടപടി ചട്ടം, ഇന്ത്യൻ എവിഡൻസ് ആക്ട് എന്നിവയ്ക്ക് പകരമായാണ് കേന്ദ്ര സർക്കാർ പുതിയ നിയമങ്ങൾ നടപ്പിലാക്കാൻ നീക്കം നടത്തുന്നത്.

'ഭാരതീയ ന്യായ സംഹിത ബിൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ക്രൂരമായ പൊലീസ് അധികാരം ഉപയോഗിക്കാൻ അനുമതി നൽകുന്നതാണ്. 15 മുതൽ 60 ദിവസം വരെയോ 90 ദിവസം വരെയോ വ്യക്തികളെ പൊലീസ് കസ്റ്റഡിയിൽ വെക്കാൻ ഈ നിയമം അനുവാദം നൽകുന്നു. പുനർനിർവചിച്ച രാജ്യസുരക്ഷക്ക് ഭീഷണിയാകുന്നവരെ ശിക്ഷിക്കാൻ പുതിയ കുറ്റങ്ങൾ കൊണ്ടുവരുന്നു. എതിർക്കുന്നവരെയെല്ലാം നിശ്ശബ്ദരാക്കുക എന്നതാണ് ഇതിന്‍റെ പിന്നിലെ അജണ്ട' -കപിൽ സിബൽ ട്വീറ്റിൽ പറഞ്ഞു.

അ​മി​ത് ഷാ ​അ​വ​ത​രി​പ്പി​ച്ച പു​തി​യ ബി​ല്ലി​ലെ ‘രാ​ജ്യ​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വ്യ​ക്തി​ക​ളെ ​പ്രോ​സി​ക്യൂ​ട്ട് ചെ​യ്യാ​നു​ള്ള’ വ​കു​പ്പി​നെ​തി​രെ നി​യ​മ​വി​ദ​ഗ്ധ​ർ രം​ഗ​ത്തെത്തിയിട്ടുണ്ട്. രാ​ജ്യ​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന വ്യ​ക്തി​ക​ൾ ആ​രെ​ന്ന് കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്കാ​ത്ത​ത് ദു​രു​പ​യോ​ഗ സാ​ധ്യ​ത​യേ​റ്റു​മെ​ന്ന് അ​വ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റ​ത്തി​ന്റെ വ്യ​വ​സ്ഥ​ക​ളേ​ക്കാ​ൾ ക​ടു​ത്ത​താ​ണ് പു​തി​യ നി​യ​മ​ത്തി​ലെ 150ാം വ​കു​പ്പെ​ന്ന് അ​ഭി​ഭാ​ഷ​ക​യും ഗ​വേ​ഷ​ക​യു​മാ​യ സു​ര​ഭി ക​ർ​വ ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ മൂ​ന്നു​വ​ർ​ഷ​മോ ജീ​വ​പ​ര്യ​ന്ത​മോ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ് രാ​ജ്യ​ദ്രോ​ഹം. എ​ന്നാ​ൽ പു​തി​യ ബി​ല്ലി​ൽ മൂ​ന്നു​വ​ർ​ഷ​ത്തി​നു പ​ക​രം ഏ​ഴു​വ​ർ​ഷ​മാ​ണ്. ഒ​രു കു​റ്റ​കൃ​ത്യം പു​തു​താ​യി ചേ​ർ​ക്കു​മ്പോ​ൾ അ​തെ​ന്താ​ണെ​ന്ന് കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്കേ​ണ്ട​തു​ണ്ട്. എ​ന്നാ​ൽ ‘വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ’, ‘വി​ഘ​ട​ന​വാ​ദ പ്ര​വ​ർ​ത്ത​ന വി​ചാ​ര​ങ്ങ​ൾ’ തു​ട​ങ്ങി​യ കൃ​ത്യ​മ​ല്ലാ​ത്ത എ​ങ്ങോ​ട്ടും വ​ലി​ച്ചു​നീ​ട്ടാ​വു​ന്ന വാ​ക്കു​ക​ളാ​ണ് പു​തി​യ ബി​ല്ലി​ൽ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നും സു​ര​ഭി ചൂ​ണ്ടി​ക്കാ​ട്ടി.

പ​ഴ​യ വീ​ഞ്ഞ് പു​തി​യ കു​പ്പി​യി​ലാ​ക്കു​ക​യാ​ണ് രാ​ജ്യ​​ദ്രോ​ഹ​ക്കു​റ്റ​ത്തി​​ന്‍റെ കാ​ര്യ​ത്തി​ൽ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സു​പ്രീം​​കോ​ട​തി അ​ഭി​ഭാ​ഷ​ക​ൻ ചി​ത്രാ​ൻ​ഷു​ൽ സി​ൻ​ഹ പ​റ​ഞ്ഞു.

Tags:    
News Summary - BNS Allows for using draconian police powers for political ends

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.