ബ്ലൂ​െവയ്​ൽ: സ്​കൂളുകളിൽ ഇൻറർനെറ്റ്​ ഉപയോഗം സുരക്ഷിതമാക്കാൻ സി.ബി.എസ്​.ഇ മാർഗനിർദേശം

ന്യൂഡൽഹി: സ്​കൂളുകളിൽ സുരക്ഷിതമായ ഇൻറർനെറ്റ്​ ഉപ​േയാഗം ഉറപ്പുവരുത്താൻ​ സി.ബി.എസ്​.ഇയുടെ മാർഗ നിർദേശം. ഇൻറർനെറ്റ്​ സെക്യൂരിറ്റി സംവിധാനം, സോഫ്​റ്റ്​വെയറുകൾ പരിശോധിക്കാനും നിയിന്ത്രിക്കാനുമുള്ള സംവിധാനങ്ങൾ എന്നിവ എല്ലാ കമ്പ്യൂട്ടറുകളിലും ഉറപ്പുവരുത്തണം. സ്​ഥിരമായി ഇവ നിരീക്ഷിക്കുകയും ആവശ്യമില്ലാത്തവ തടയപ്പെടുന്നുണ്ടെന്ന്​ ഉറപ്പു വരുത്തുകയും വേണമെന്നാണ്​ സി.ബി.എസ്​.ഇ സ്​കൂളുകൾക്കായി പുറത്തിയറക്കിയ സർക്കുലറിൽ ആവശ്യ​െപ്പടുന്നത്​. 

കൗമാരക്കാരെ ബ്ലൂവെയ്​ൽ ​െഗയിം പിടികൂടുന്നതി​​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ പുതിയ സർക്കുലർ. ബ്ലൂവെയ്​ൽ ഗെയിം  ലിങ്കുകൾ ഒഴിവാക്കണമെന്ന്​ ഇൻറർനെറ്റ്​ മേധാവികളോട്​ സർക്കാർ നിർ​േദശം നൽകിയതിനു തൊട്ടു പിറകെയാണ്​ സി.ബി.എസ്​.ഇ സ്​കൂളുകൾക്കായി സർക്കുലർ ഇറക്കിയത്​.  

സ്​കൂളിലും സ്​കൂൾ ബസുകളിലും സുരക്ഷിതവും ഫലപ്രദവുമായ ഇൻറർനെറ്റ്​ ഉപയോഗം ഉറപ്പുവരുത്തണമെന്നാണ്​ സർക്കുലർ നിർദേശം. രാജ്യത്താകമാനമുള്ള 18,000 സ്​കൂളുകൾക്കാണ്​ മാർഗ നിർദേശം നൽകിയിരിക്കുന്നത്​​. 

Tags:    
News Summary - Blue Whale: CBSE Circular for Safe Internet Usage - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.