ആണവ അന്തർവാഹിനി പാട്ടത്തിന് വാങ്ങാനുള്ള കരാറിൽ ഇന്ത്യ റഷ്യയുമായി ഒപ്പുവെ​ച്ചെന്ന് ബ്ലൂംബർഗ്; നിഷേധിച്ച് കേന്ദ്രം

ന്യൂഡൽഹി: ആണവ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനി റഷ്യയിൽനിന്ന് പാട്ടത്തി​ലെടുക്കാൻ ഇന്ത്യ 200 കോടി ഡോളറിന്റെ കരാറിൽ ഏർപ്പെട്ടുവെന്ന് ‘ബ്ലൂംബെർഗ് ന്യൂസ്’ വാർത്ത പുറത്തുവിട്ടതിനു പിന്നാലെ നിഷേധിച്ച് ഇന്ത്യ. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഡൽഹി സന്ദർശന വേളയിലാണ് അന്തർവാഹിനി കരാർ അന്തിമമാക്കിയതെന്നും ബ്ലൂം ബർഗ് റിപ്പോർട്ട് ചെയ്തു.

എന്നാൽ, റിപ്പോർട്ട് തള്ളിക്കളഞ്ഞ ഇന്ത്യൻ അധികൃതർ പുതിയ കരാറൊന്നും ഒപ്പുവച്ചിട്ടില്ലെന്ന് പ്രതികരിച്ചു. റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ആണവശക്തിയുള്ള ആക്രമണ അന്തർവാഹിനി 2019 മാർച്ചിൽ ഒപ്പുവച്ച നിലവിലുള്ള പാട്ടക്കരാറിന്റെ ഭാഗമാണ്. അതിന്റെ വിതരണം വൈകിയെന്നും വ്യക്തമാക്കി.

‘PIBFactCheck’ എന്ന ടാഗ് ചെയ്ത ഒരു പോസ്റ്റിൽ റിപ്പോർട്ട്  തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും. പുതിയ കരാറൊന്നും ഉണ്ടായില്ലെന്നും സർക്കാർ പറഞ്ഞു. പകരം, റിപ്പോർട്ടിൽ ഉദ്ധരിച്ചിരിക്കുന്ന അന്തർവാഹിനി ക്രമീകരണം 2019 മാർച്ചിൽ ഒപ്പുവെച്ച നിലവിലുള്ള ഒരു പാട്ടക്കരാറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ ഡെലിവറി വൈകി. ഇപ്പോൾ 2028 ലേക്ക് ഷെഡ്യൂൾ ചെയ്തിട്ടുണ്ടെന്നുമായിരുന്നു വിശദീകരണം.

നീണ്ട ചർച്ചകൾക്കുശേഷം 2019ലെ കരാറിന്റെ ഭാഗമായി റഷ്യയിൽനിന്ന് ഒരു ആണവ-ശക്തി ആക്രമണ അന്തർവാഹിനി പാട്ടത്തിന് എടുക്കാൻ ഇന്ത്യ നേരത്തെ സമ്മതിച്ചിരുന്നു. ബ്ലൂംബെർഗ് ഉദ്ധരിച്ച സ്രോതസ്സുകൾ പ്രകാരം, വിലയെക്കുറിച്ചുള്ള ചർച്ചകളിൽ അത് സ്തംഭിച്ചു. തുടർന്ന് ഇന്ത്യൻ ഉദ്യോഗസ്ഥർ നവംബറിൽ ഒരു റഷ്യൻ കപ്പൽശാല സന്ദർശിച്ച് അന്തർവാഹിനി ഉൽപാദന കേന്ദ്രത്തിലെ പുരോഗതി അവലോകനം ചെയ്തു.

പത്ത് വർഷത്തെ പാട്ടത്തിനാണ് കപ്പൽ ഇന്ത്യൻ നാവികസേനയിൽ ചേരുക. തദ്ദേശീയ ആണവോർജ്ജ അന്തർവാഹിനികളുടെ പ്രവർത്തനം വിപുലീകരിക്കുന്നതിനനുസരിച്ച്, ക്രൂവിനെ പരിശീലിപ്പിക്കുന്നതിനും ഇന്ത്യയുടെ പ്രവർത്തന പരിചയം വർധിപ്പിക്കുന്നതിനുമാണ് ഈ അന്തർവാഹിനിയിലൂടെ ഉദ്ദേശിക്കുന്നത്.

റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനായി പുടിൻ വ്യാഴാഴ്ച ഇന്ത്യയിലെത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ-ഊർജ ബന്ധങ്ങൾ ചർച്ച ചെയ്യാൻ അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും. യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ട്രംപ് ഇന്ത്യക്കുമേൽ സമ്മർദം ചെലുത്തിയിരുന്നു. ഇതിന്റെ ഭാഗമായി നടപ്പിലാക്കിയ തീരുവ കുറക്കുന്നതിനുള്ള വ്യാപാര കരാറിനെക്കുറിച്ച് ഇന്ത്യ ചർച്ചകൾ നടത്തിവരുന്നതിനിടയിലാണ് പുടിന്റെ സന്ദർശനം.

പുടിന്റെ സന്ദർശനത്തിന് മുന്നോടിയായി ആക്രമണ അന്തർവാഹിനി കമീഷൻ ചെയ്യുന്നത് ഉടൻ പ്രതീക്ഷിക്കുമെന്ന് നാവികസേനാ മേധാവി ദിനേശ് കെ. ത്രിപാഠി പറഞ്ഞതായി മാധ്യമങ്ങൾ റി​പ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, കൂടുതൽ വിശദാംശങ്ങൾ നൽകിയില്ല.

Tags:    
News Summary - Bloomberg report claims India signed deal with Russia to lease nuclear submarine; Centre denies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.