Posted On
date_range Updated On
date_range ബംഗാളിൽ നെഹ്റു പ്രതിമയുടെ മുഖം വികൃതമാക്കി
ബർദ്വാൻ: പശ്ചിമ ബംഗാളിൽ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിെൻറ പ്രതിമയുടെ മുഖത്ത് കരിതേച്ച് വികൃതമാക്കി.
കിഴക്കൻ ബർദ്വാൻ ജില്ലയിലെ കത്വ പട്ടണത്തിലെ പ്രതിമയിൽ കരിതേച്ച നിലയിൽ ശനിയാഴ്ച രാവിലെ നാട്ടുകാരാണ് കണ്ടെത്തിയത്. സംഭവത്തിനുപിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് കോൺഗ്രസ് കത്വ ടൗൺ സെക്രട്ടറി സുഭാശിഷ് സാമന്ത ആരോപിച്ചു.
എന്നാൽ, തങ്ങൾക്ക് പങ്കില്ലെന്ന് ബി.ജെ.പി ജില്ല സെക്രട്ടറി സന്ദീപ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.